updated on:2018-11-06 07:01 PM
പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍

www.utharadesam.com 2018-11-06 07:01 PM,
കാസര്‍കോട്: പടക്ക വില്‍പ്പന നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചിട്ടും കൂട്ടാക്കാത്ത കടക്കാരനെതിരെ കെട്ടിടയുടമ ഹൈക്കോടതിയെ സമീപിച്ചു. ചൂരി തോട്ടത്തില്‍ ഹൗസില്‍ അബ്ബാസിന്റെ മകന്‍ സി. സമീറാണ് തന്റെ ഉടമസ്ഥതയില്‍ മീപ്പുഗിരി ജങ്ഷനിലുള്ള കെട്ടിടത്തിലെ (13/36) കട മുറി ഒഴിഞ്ഞുതരാത്ത പടക്ക കച്ചവടക്കാരനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പടക്ക വില്‍പ്പന നടത്താനുള്ള പഞ്ചായത്ത് അധികൃതരുടെ അനുമതി ഇല്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പലതവണ സ്റ്റോപ്പ് മെമോ നല്‍കിയിട്ടും ഒഴിയാന്‍ കൂട്ടാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമീര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൂഡ്‌ലു പാറക്കട്ട റോഡില്‍ താമസിക്കുന്ന ഒരാളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കട വാടകക്കെടുത്തത്. കെട്ടിടം മൂന്ന് വര്‍ഷം മുമ്പ് സമീര്‍ വിലയ്ക്ക് വാങ്ങിയ ശേഷം കട ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. പടക്ക സീസണില്‍ മാത്രമേ കട തുറക്കാറുള്ളു. മധൂര്‍ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ പടക്ക വില്‍പ്പന നടത്താനുള്ള ലൈന്‍സ് നല്‍കിയിട്ടില്ലെന്ന് അറിവായതോടെ വില്‍പ്പന തടയുന്നതിന് നടപടി ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ വിവിധ ഘട്ടങ്ങളിലായി സ്റ്റോപ്പ് മെമോ നല്‍കിയത്. കട ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ കീഴ്‌കോടതികളില്‍ നല്‍കിയ ഹരജികളില്‍ തീര്‍പ്പായിട്ടില്ല. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണനക്ക് വരാനിരിക്കുകയാണ്. പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സിന്റെ മറവിലാണ് പടക്കം വില്‍പന നടത്തുന്നതെന്നും പറയുന്നു.Recent News
  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

  എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു