updated on:2018-11-07 06:58 PM
കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

www.utharadesam.com 2018-11-07 06:58 PM,
കാഞ്ഞങ്ങാട്: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി വീണ്ടും സമ്മര്‍ദ്ദം ശക്തിപ്പെടുത്താനും വീണ്ടും വിസിയെ കാണുന്നതിനും നിവേദനം നല്‍കുന്നതിനും പി. കരുണാകരന്‍ എം.പി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രത്യേക എയിംസ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി അത്തരമൊരു നിര്‍ദ്ദേശമില്ലന്നാണ് നേരത്തെ വ്യക്തമാക്കിയത്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് ഇന്ത്യന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മാറി മാറിവന്ന എച്ച്.ആര്‍.ഡി മന്ത്രിമാരും കാസര്‍കോടിനെ പരിഗണിക്കുമെന്ന് പറഞ്ഞിട്ടും തീരുമാനമായിട്ടില്ല. കേരളത്തിന് എയിംസ് അനുവദിക്കുകയും, അത് കാസര്‍കോട്ട് സ്ഥാപിക്കുകയും വേണം- യോഗം ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്കകത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം മെഡിക്കല്‍ കോളേജിനെ ബാധിക്കുമെന്ന പ്രസ്താവന തീര്‍ത്തും തെറ്റാണ്. യൂണിവേഴ്‌സിറ്റി വന്നതുമുതല്‍ നിരവധി സമരങ്ങള്‍ മെഡിക്കല്‍ കോളേജിന് വേണ്ടി നടത്തിയതാണ്. കാസര്‍കോട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏക മനസോടെ പ്രസ്താവനകള്‍ നടത്തിയതും സമരരംഗത്ത് വന്നതുമാണ്. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്- എം.പി. പറഞ്ഞു. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എം.പി. പത്രക്കുറിപ്പില്‍ അറിയിച്ചു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍