updated on:2018-11-07 07:22 PM
ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

www.utharadesam.com 2018-11-07 07:22 PM,
കാസര്‍കോട്: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് അപ്രായോഗികമെന്ന പി. കരുണാകരന്‍ എം.പി.യുടെ നിലപാടിനെതിരെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് സമര സമിതി പ്രക്ഷോഭത്തിലേക്ക്. എം.പി.യുടെ നിലപാട് മാറ്റും വരെ സമരം ചെയ്യുമെന്ന് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അറിയിച്ചു. ഇത് സംബന്ധിച്ച സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ 12 ന് വൈകിട്ട് 4മണിക്ക് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് യോഗം ചേരും.
അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയാവുകയും ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് എം.പി. മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിനകം 25 കോടി ചെലവഴിക്കുകയും 85 കോടികളുടെ ജോലി നടന്നുകൊണ്ടിരിക്കുകയുമാണ്. ഹോസ്റ്റലിന്റെ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. കോളേജിനകത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി.
നിര്‍മ്മാണം പാതിവഴിയിലായ മെഡിക്കല്‍ കോളിജിനെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍