updated on:2018-11-08 06:43 PM
കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

www.utharadesam.com 2018-11-08 06:43 PM,
കാസര്‍കോട്: സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചിലവില്‍ കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മിക്കുന്നു. നഗരസഭയുടെ വനിതാ ഹാളിന് സമീപത്ത് നഗരസഭയുടെ അധീനതയിലുള്ള സര്‍വ്വേ നമ്പര്‍ 83/2 ല്‍ പെട്ട 25 സെന്റ് സ്ഥലത്താണ് ഷീ ലോഡ്ജ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി പറഞ്ഞു. വനിതകള്‍ക്ക് മാത്രം താമസിക്കാനുള്ള ഷീ ലോഡ്ജ് മറ്റു നഗരസഭയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഷീ ലോഡ്ജിനായി തുക വകയിരുത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ ലോഡ്ജാണ് നിര്‍മ്മിക്കുന്നത്. പിന്നീട് ലോഡ്ജിനോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്‌സും പണിയും. ഇതിനായി തുക പിന്നീട് കണ്ടെത്തും. ആറ് മുറികളാണ് നിര്‍മ്മിക്കുന്നത്. രണ്ട് നിലയില്‍ നിര്‍മ്മിക്കുന്ന ഷീ ലോഡ്ജ് സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി താമസിക്കാനാണ്. ഇതര ജില്ലകളില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം എത്തുന്ന ഉദ്യോഗസ്ഥകള്‍ക്ക് ഏറേ പ്രയോജനപ്പെടും. അടുത്ത ഘട്ടത്തില്‍ മൂന്ന് കോടി രൂപ ചിലവില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് ഇതിനടുത്ത് നിര്‍മ്മിക്കും.



Recent News
  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു

  വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു -സി.പി.എം

  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍

  ശ്രീധരന്‍പിള്ളയും തുഷാറും നയിക്കുന്ന ശബരിമല സംരക്ഷണയാത്ര വ്യാഴാഴ്ച പ്രയാണം തുടങ്ങും