updated on:2018-11-08 08:41 PM
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

www.utharadesam.com 2018-11-08 08:41 PM,
പെരിയ: രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഭീഷണിയില്‍.
പുല്ലൂര്‍ - പെരിയ പഞ്ചായത്തിനെയും അജാനൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചാലിങ്കാല്‍- രാവണീശ്വരം - വേലാശ്വരം റോഡിലൂടെയുള്ള കാല്‍ നടയാത്രയും വാഹനയാത്രയും ഇപ്പോള്‍ വെല്ലുവിളി നിറഞ്ഞതാണ്. ദേശീയ പാതയുമായി ബന്ധപ്പെടുന്ന ഈ റോഡ് ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷനില്‍ നിന്നാണ് ആരംഭിക്കുന്നത്. വേലാശ്വരത്തിലൂടെ കടന്നു പോകുന്ന റോഡ് വെള്ളിക്കോത്ത്- മഡിയന്‍ - ചാമുണ്ഡിക്കുന്ന് റോഡുകളുമായും ബന്ധപ്പെടുന്നുണ്ട്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെ ദിവസവും നിരവധി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റോഡിന്റെ ഇരുഭാഗങ്ങളിലും കാടുകള്‍ നിറഞ്ഞിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം തന്നെ കാടുകള്‍ കയ്യടക്കിക്കഴിഞ്ഞു. വാഹനങ്ങള്‍ അങ്ങോട്ടു മിങ്ങോട്ടും കടന്നു പോകുമ്പോള്‍ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുന്ന സ്ഥിതി വരെ ഉണ്ടാകുന്നു.
തലനാരിഴ വ്യത്യാസത്തില്‍ മാത്രമാണ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ രാവിലെയും വൈകുന്നേരവും കാല്‍ നടക്ക് ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. രാവണീശ്വരം, വേലാശ്വരം, ചാലിങ്കാല്‍ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത് ഈ റോഡിലൂടെയാണ്. ബസ് യാത്രയെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്.
ഇരുവശങ്ങളിലും കാടുകള്‍ നിറഞ്ഞതിനാല്‍ പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ച് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനും അപകട സാഹചര്യം ഒഴിവാക്കാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യത്തില്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാമ്പുകടിയേല്‍ക്കുകയും റോഡപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടുകള്‍ നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. രാവണീശ്വരം ജംഗ്ഷനില്‍ അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുതി ട്രാന്‍സ് ഫോര്‍മറും സ്ഥിതി ചെയ്യുന്നുണ്ട. ട്രാന്‍സ് ഫോര്‍മറിന്റെ തൂണുകള്‍ ദ്രവിച്ച് ഏത് സമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്.Recent News
  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു