updated on:2018-11-26 06:26 PM
ആവേശത്തേരിലേറി യൂത്ത് ലീഗ് യുവജന പദയാത്ര; എങ്ങും വന്‍വരവേല്‍പ്പ്

www.utharadesam.com 2018-11-26 06:26 PM,
കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് എങ്ങും ആവേശ്വോജ്ജ്വല വരവേല്‍പ്പ്. ഇന്നലെ രാവിലെ കുമ്പളയില്‍ നിന്നും പ്രയാണമാരംഭിച്ച യാത്ര വൈകിട്ട് നായന്മാര്‍മൂലയില്‍ സമാപിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന യാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. വഴിയുലടനീളം നൂറുകണക്കിനാളുകള്‍ ജാഥയെ ആശിര്‍വദിക്കാന്‍ എത്തിയിരുന്നു. വിവിധ ഭാഗങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ജാഥ കാണാനെത്തിയിരുന്നു.
കുമ്പളയില്‍ ഇന്നലെ നടന്ന പൊതുസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യൂസുഫ് ഉളുവാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ വര്‍ഗ്ഗീയതയും വിഭാഗീയതയും ശക്തമാക്കാനുള്ള പരിശ്രമങ്ങള്‍ സജീവമാണെന്നും ഇതിനെതിരെ പ്രായോഗികവും പ്രാദേശികവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ജാഥാ നായകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി. മമ്മുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ഷിബു മീരാന്‍ പ്രസംഗിച്ചു.
എരിയാലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സെക്രട്ടറിമാരായ അബ്ദുല്‍റഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, എ. അബ്ദുല്‍റഹ്മാന്‍, എ.ജി.സി. ബഷീര്‍, അഡ്വ. ഫൈസല്‍ ബാബു പ്രസംഗിച്ചു.
നായന്മാര്‍മൂലയില്‍ നടന്ന സമാപന സമ്മേളനം അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജാഥ ഉപനായകന്‍ പി.കെ. ഫിറോസ്, ഡയരക്ടര്‍ എം.എ. സമദ്, കോ-ഓര്‍ഡിനേറ്റര്‍ നജീബ് കാന്തപുരം സംസാരിച്ചു.
ഇന്ന് രാവിലെ ഉദുമയില്‍ നിന്നാരംഭിച്ച പ്രയാണ ജാഥ ഉച്ചയ്ക്ക് പള്ളിക്കരയിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6 മണിക്ക് കാഞ്ഞങ്ങാട്ട് സമാപിക്കും.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു