updated on:2018-11-26 06:49 PM
സ്വര്‍ണ ഭവന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-11-26 06:49 PM,
കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ സ്വര്‍ണഭവന്‍ പുതിയ ബസ്സ്റ്റാന്റിന് സമീപം ദേശീതപാതക്കരികില്‍ (ബിന്ദു ആര്‍ക്കേഡ്) ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സ്വര്‍ണ വ്യാപാര മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്തറ, ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, ട്രഷറര്‍ പി.കെ. അയമു ഹാജി, വര്‍ക്കിംഗ് സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, മര്‍ച്ചന്റ്‌സ് കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി, ടി.കെ. സക്കീര്‍ ഇഖ്ബാല്‍, കാസര്‍കോട്ടെ മുതിര്‍ന്ന സ്വര്‍ണ വ്യാപാരി കെ.വി. കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ബി.എം. അബ്ദുല്‍ കബീര്‍ നന്ദിയും പറഞ്ഞു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു