updated on:2018-11-27 06:12 PM
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

www.utharadesam.com 2018-11-27 06:12 PM,
ബദിയടുക്ക: ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തിരം മലയോര മേഖലയിലേക്ക് അനുവദിച്ച ആശ്രയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ആംബുലന്‍സിന്റെ പ്രയോജനം ലഭിക്കും. ബദിയടുക്കയില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം.സി.സി ദേശീയ ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മൂസാ ബി. ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബദറുദ്ദീന്‍ താസിം, കോട്ട അബ്ദുല്‍ റഹ്മാന്‍, ഡോ. മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി ആദൂര്‍, അലി തുപ്പക്കല്‍, തിരുപതി കുമാര്‍ ഭട്ട്, റഫീക്ക് കേളോട്ട് സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ അസ്മത്ത് റഹീമ മുബ്ശി പിലാങ്കട്ട, ഷൈമ അബ്ദുല്‍ നാസര്‍ മാളിക ചെടേക്കാല്‍, അക്ഷിത അശോക് കാര്യാട് എന്നിവരെ സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചു. പ്രൊഫ. ശ്രീനാഥ്, നിര്‍മ്മല്‍ കുമാര്‍ എന്നിവരേയും കെ.എം.സി.സി ഭാരവാഹികളായ ഇ.ബി അഹമ്മദ്, എം.എസ് ഹമീദ്, മുനീഫ് ബദിയടുക്ക, ഹനീഫ് ടി.ആര്‍. എ, ഷരീഫ് പൈക്ക, കരീം മൊഗര്‍, സത്താര്‍ ആലംപാടി, റഹ്മാന്‍ പടിഞ്ഞാര്‍, അബ്ദുല്ല അലാബി, ഷാഫി മാര്‍പ്പനട്ക്ക, എം.എസ് മൊയ്തീന്‍, അഷ്‌റഫ് കോട്ട, അസീസ് ചിമ്മിനട്ക്ക, മുനീര്‍ ബീജന്തട്ക്ക എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും