updated on:2018-11-27 06:28 PM
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ചോദിച്ചത് ഇന്ത്യന്‍ ഭരണഘടന; ജില്ലാ കലക്ടര്‍ നേരിട്ടെത്തി സമ്മാനിച്ചു

www.utharadesam.com 2018-11-27 06:28 PM,
കാസര്‍കോട്: പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിനെ ആറാക്ലാസുകാരി റിച്ചു രാമു ഞെട്ടിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഭൗതിക സൗകര്യങ്ങളും പഠന നിലവാരവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഓരോ ക്ലാസിലും കയറി കുട്ടികളുടെ ആവശ്യങ്ങള്‍ കലക്ടര്‍ ചോദിച്ച് അറിഞ്ഞു. കടല്‍ കാണണം, വിമാനം കയറണം, ജോലി നേടണം ഇങ്ങനെ പല ആവശ്യങ്ങളും കുട്ടികള്‍ കലക്ടറുടെ മുന്നില്‍ നിരത്തി. എന്നാല്‍ ആറാം ക്ലാസിലെ റിച്ചു രാമു എന്ന വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടത് 'സര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു കോപ്പിയാണ് എനിക്കാവശ്യം' . എന്തിനാണ് ഭരണ ഘടനയുടെ കോപ്പിയെന്ന് ചോദിച്ച കലക്ടറോട് കുട്ടിയുടെ മറുപടി, ഭരണഘടന ഞങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് മനസിലാക്കണം ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഞങ്ങള്‍ക്ക് നിഷേധിക്കുന്നുണ്ടെങ്കില്‍ അവ സ്ഥാപിച്ചു കിട്ടുന്നതിനായി പോരാടണം.
മറുപടി കേട്ട കലക്ടര്‍ ഇന്നലെ വൈകിട്ട് സ്‌കൂളില്‍ നേരിട്ടെത്തി റിച്ചു രാമുവിന് ഭരണഘടനയുടെ കോപ്പി നല്‍കി. സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനാ സാക്ഷരതാ നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
ഈ സാഹചര്യത്തില്‍ ഭരണഘടനാ സാക്ഷരത ജില്ലയിലെ മുഴുവന്‍ പേര്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും