updated on:2018-11-28 08:16 PM
വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ്; നാലുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

www.utharadesam.com 2018-11-28 08:16 PM,
കാസര്‍കോട്: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി കരാറുകാര്‍ സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബദിയടുക്ക പൊലീസ് രണ്ടും വിദ്യാനഗര്‍ പൊലീസ് രണ്ടും കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. എന്‍മകജെ-ഗുണ്ടിയടുക്ക, അയ്യപ്പമൂല-സ്വര്‍ഗ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ കരാറുകാരന്‍ ബേവിഞ്ചയിലെ എം.എ മുഹമ്മദ് സെയ്ദിനെതിരെ കേസെടുത്തു. എന്‍മകജെ പഞ്ചായത്ത് പൊതുമരാമത്ത് അസി. എഞ്ചിനിയര്‍ തിമ്മകുടിയയുടെ പരാതിയിലാണ് കേസ്. ഗോളിക്കട്ട-പടുപ്പ്, ഗുത്താജെ-കല്ലമജല്‍, പാത്തടുക്ക-ഇളംതോടി റോഡുകളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കരാറുകാരന്‍ തെക്കില്‍ ഫെറിയിലെ മുഹമ്മദ് ഇസ്ഹാഖിനെതിരെ കേസെടുത്തു.
കാസര്‍കോട് എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മധുസൂദനന്റെ പരാതിയില്‍ കരാറുകാരായ ബേവിഞ്ച തെക്കിലിലെ മുഹമ്മദ് സെയ്ദ് (45), തെക്കില്‍ ഫെറിയിലെ മുഹമ്മദ് ഇര്‍ഷാദ് (50) എന്നിവര്‍ക്കെതിരെ കേസെടുത്തു. ചെമനാട് എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ ആര്‍. ജിഷയുടെ പരാതിയില്‍ തെക്കില്‍ ബന്താട്ടെ കരാറുകാരന്‍ ഖാദര്‍കുഞ്ഞിക്കെതിരെയും കേസെടുത്തു. വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിന് വഞ്ചിച്ചുവെന്ന് കാട്ടി നിരവധി പരാതികളാണ് പൊലീസില്‍ ലഭിച്ചത്. നേരത്തെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും