updated on:2018-11-29 06:05 PM
പഴയ സ്വര്‍ണത്തിന് കാഷ് പര്‍ച്ചേഴ്‌സ് പരിധി 30,000 രൂപയാക്കണം-എ.കെ.ജി.എസ്.എം.എ

www.utharadesam.com 2018-11-29 06:05 PM,
കാസര്‍കോട്: പഴയ സ്വര്‍ണം പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ കാഷായി നല്‍കാന്‍ നിലവില്‍ അനുവദനീയമായിട്ടുള്ള പതിനായിരം രൂപ 30,000 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരത്യാവശ്യത്തിന് പത്ത് ഗ്രാം സ്വര്‍ണം വില്‍ക്കാന്‍ വരുന്ന ഒരാള്‍ക്ക് ഇന്നത്തെ വിലയനുസരിച്ച് 28,000 രൂപ നല്‍കേണ്ടതില്‍ 10,000 രൂപ കാഷും 18,000 രൂപ ചെക്കുമായി മാത്രമേ നല്‍കാനാവുള്ളു. ഇത് വില്‍പനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരിധി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വര്‍ണഭവനില്‍ ചേര്‍ന്ന ആദ്യ ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്തറ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.സി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ഐമു ഹാജി സംബന്ധിച്ചു. ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരിയായി കെ.വി കുഞ്ഞിക്കണ്ണന്‍ ബിന്ദു ജ്വല്ലറിയേയും പ്രസിഡണ്ടായി കെ.എ അബ്ദുല്‍കരീം സിറ്റിഗോള്‍ഡിനേയും തിരഞ്ഞെടുത്തു. കോടോത്ത് അശോകന്‍ നായര്‍ സുമംഗലിയാണ് ജനറല്‍ സെക്രട്ടറി. ബി.എം അബ്ദുല്‍ കബീര്‍ നവരത്‌നയെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: റോയി ജോസഫ് മൊണാര്‍ക്ക് ഗോള്‍ഡ് (വര്‍ക്കിംഗ് പ്രസിഡണ്ട്), ജി.വി നാരായണന്‍ മിഥുന്‍ ജ്വല്ലറി, മുഹമ്മദ് ഹനീഫ് ഗോള്‍ഡ് കിംഗ് (വൈസ് പ്രസിഡണ്ട്), സതീഷ് കുമാര്‍ സജീഷ ജ്വല്ലറി, രാജേന്ദ്രന്‍ സാന്ദ്ര ജ്വല്ലറി, ഷാജഹാന്‍ മെട്രോ ഗോള്‍ഡ് (സെക്രട്ടറി).Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു