updated on:2018-11-29 06:50 PM
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ക്ലാസില്‍ കയറണമെങ്കില്‍ 6000 വീതം നല്‍കണമെന്ന് കോളേജ് അധികൃതര്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

www.utharadesam.com 2018-11-29 06:50 PM,
കാഞ്ഞങ്ങാട്: സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ ക്ലാസില്‍ കയറണമെങ്കില്‍ 6000 രൂപ വീതം നല്‍കണമെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശം വിവാദമാകുന്നു.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം നടന്നതിന്റെ പേരിലാണ് അധികൃതര്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്നാണ് അറിയുന്നത്. സംഘട്ടനം കോളേജിന് പേരു ദോഷമുണ്ടാക്കിയെന്നും അതിനാല്‍ ഇതിലുള്‍പ്പെട്ട ഓരോ വിദ്യാര്‍ത്ഥിയും 6000 രൂപ വീതം നല്‍കിയ ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ കടുംപിടുത്തം തിരിച്ചടിയായിരിക്കുകയാണ്. ക്ലാസില്‍ കയറാനാകാത്തതിനാല്‍ ഇവരുടെ പഠനവും പ്രതി സന്ധിയിലായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ഇതിന്റെ പേരില്‍ സസ്‌പെന്‍ഷനും താക്കീതും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങുന്നത് വിചിത്രമായ നടപടിയാണെന്നുമാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലും കേട്ടുകേള്‍വിയില്ലാത്ത കാഞ്ഞങ്ങാട്ടെ കോളേജിലെ നടപടികള്‍ ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.Recent News
  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്

  ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ സൗത്ത് സോണ്‍ ജേതാക്കള്‍