updated on:2018-12-03 07:19 PM
സാഗര തീരത്ത് എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഒത്തുകൂടി

www.utharadesam.com 2018-12-03 07:19 PM,
മൊഗ്രാല്‍: കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ ഈമാന്‍ ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സര്‍ഗസാഗരം ഏകദിന സാഹിത്യ ക്യാമ്പ്, എഴുത്തിനെ ഭയക്കുന്ന ശക്തികള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതിന്റെ ഭീതിതമായ ചിത്രങ്ങളെ വരച്ചുകാട്ടുന്നതായി. എഴുത്തോ, കഴുത്തോ എന്ന വിഷയത്തില്‍ നടന്ന സംവാദം പ്രശസ്ത പരിസ്ഥിതി എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ ഇ. ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമങ്ങള്‍ പോലും സ്വാധീനിക്കപ്പെടുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ടതിന്റെ ഉത്കണ്ഠ അദ്ദേഹം പങ്കുവെച്ചു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ പരിചയപ്പെടുത്തി. ടി.വി ഗംഗാധരന്‍, വി.വി പ്രഭാകരന്‍, മുജീബ് അഹ്മദ്, റഹ്മാന്‍ പാണത്തൂര്‍, എരിയാല്‍ അബ്ദുല്ല, റഹ്മാന്‍ മുട്ടത്തൊടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കഥാ-കാവ്യ അനുഭവങ്ങളുടെ സര്‍ഗ വിവരണം പരിപാടിയില്‍ അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ കുമാര്‍ കാടകം മുഖ്യാതിഥിയായിരുന്നു. ഷരീഫ് മധൂര്‍ സ്വാഗതവും ടി.കെ അന്‍വര്‍ നന്ദിയും പറഞ്ഞു. ടി.എം ഷുഹൈബ്, ടി.എ ഷാഫി, എം.വി സന്തോഷ് കുമാര്‍, ഷാഫി എ. നെല്ലിക്കുന്ന്, ആര്‍.എസ് രാജേഷ് കുമാര്‍, അഹമ്മദലി കുമ്പള, രാഘവന്‍ വെള്ളിപ്പാടി, എം.പി ജില്‍ജില്‍, വേണു കണ്ണന്‍, അബ്ദു കാവുഗോളി, മുരളീധരന്‍, എസ്.എച്ച് ഹമീദ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.പി.എസ് വിദ്യാനഗര്‍, ഹമീദ് കാവില്‍, റഹീം നുള്ളിപ്പാടി, അഹ്‌റാസ്, മുഹമ്മദ് അബ്‌കോ, ഹബീബ് കോട്ട, അബ്ദുല്ല ഹില്‍ടോപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്

  ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ സൗത്ത് സോണ്‍ ജേതാക്കള്‍