updated on:2018-12-04 08:41 PM
ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ ആലംപാടി സ്വദേശിയും

www.utharadesam.com 2018-12-04 08:41 PM,
കാസര്‍കോട് : ഡിസംബര്‍ 11 മുതല്‍ 17 വരെ തായ്‌ലാന്റിലെ ചിയാങ് മൈയില്‍ നടക്കുന്ന പത്താമത് ലോക ബോഡി ബില്‍ഡിങ് ആന്റ് ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആലംപാടി സ്വദേശി ഷെരീഫ് കരിപ്പൊടി ഇന്ത്യയെ പ്രതിനിധീകരിക്കും.
മെന്‍ ഫിസിക് വിഭാഗത്തില്‍ 175 സെ.മി. കാറ്റഗറിയിലാണ് ഷരീഫ് കരിപ്പൊടി മത്സരിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ പൂനയില്‍ നടന്ന ഏഷ്യന്‍ ലോക ബോഡി ബില്‍ഡിങ് ആന്റ് ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലന്റ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, കൊറിയ, കസാഖിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 18 ഓളം കായികതാരങ്ങളോട് മത്സരിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയത്. കഴിഞ്ഞ 12 വര്‍ഷമായി ബോഡി ബില്‍ഡിങ് മേഖലയില്‍ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ഷെരീഫ് നിലവില്‍ മിസ്റ്റര്‍ കാസര്‍കോടാണ്.
ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി )അംഗമാണ് ഷരീഫ്. പ്രദേശത്തെ ക്ലബുകളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ശരീഫ് പറയുന്നു.
എര്‍മാളത്തെ പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെ മകനാണ് ഷെരീഫ്.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു