updated on:2018-12-05 06:33 PM
ബേവൂരിയില്‍ നാടക മത്സരത്തിന് തുടക്കമായി

www.utharadesam.com 2018-12-05 06:33 PM,
ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒന്നാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി. നാടക സംവിധായകന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, സിനിമ നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി, കെ. മണികണ്ഠന്‍, മുഹമ്മദ് നൗഷാദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഉദുമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, സൈനബ നസിം, ടി. രാജന്‍, എച്ച്. വേലായുധന്‍ സംസാരിച്ചു.
കെ.വി രഘുനാഥന്‍ സ്വാഗതവും എച്ച്. വേലായുധന്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിന്റെ മുന്നോടിയായി കുതിരക്കോട് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മൃതി കൂടാരത്തില്‍ നിന്ന് നാടക ജ്യോതി പ്രയാണം സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ. ബാലകൃഷ്ണന്‍ നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം എ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തിലെ ആദ്യ നാടകമായി തൃശൂര്‍ സദ്ഗമയുടെ യന്ത്രമനുഷ്യന്‍ അരങ്ങേറി.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും