updated on:2018-12-07 05:48 PM
അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

www.utharadesam.com 2018-12-07 05:48 PM,
കാസര്‍കോട്: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തകര്‍ന്നു പോകുന്നതല്ല വ്യാപാരി വ്യവസായി ഏകോപന സമിതിയെന്ന് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി കെ.ജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.വി ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, ശങ്കര നാരായണ മയ്യ, സെക്രട്ടറി ഗിരീഷ് ചീമേനി, പി.പി മുസ്തഫ, സി.എച്ച് ശംസുദ്ദീന്‍, കെ.വി ബാലകൃഷ്ണന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. മണികണ്ഠന്‍, ടി.എ ഇല്ല്യാസ്, കെ.ഐ മുഹമ്മദ് റഫീഖ്, എ.എ അസീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഗുരുതരമായ ആരോപണവിധേയനാവുകയും സംഘടനയുടെ കൂട്ടായ്മ തകര്‍ക്കും വിധത്തില്‍ പെരുമാറുകയും ചെയ്തതിനാണ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരവും പ്രസിഡണ്ട് ടി. നസീറുദ്ദീന്റെ സാന്നിധ്യത്തിലുമായിരുന്നു ഇത്. ജില്ലാ പ്രസിഡണ്ടിനെതിരെ വിദേശത്തു നിന്ന് തയ്യാറാക്കിയ വാട്‌സ്ആപ് പോസ്റ്റ് സംബന്ധിച്ച് സംഘടനയുടെ സെക്രട്ടറിയേറ്റ് ചേര്‍ന്ന് തീരുമാനം എടുത്താണ് ജോസ് തയ്യില്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ 'കള്ളന്‍ കപ്പലില്‍' തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ ഒപ്പിട്ട് തുക പിന്‍വലിച്ചു, ആ തുക കാര്‍ വാങ്ങാന്‍ ഉപയോഗിച്ചുവെന്ന പുറത്താക്കപ്പെട്ടവരുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജില്ലാ ഭാരവാഹികളുടെ യോഗം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ചാണ് 10 ലക്ഷം രൂപക്ക് കാര്‍ വാങ്ങിയത്. തുക പലിശ സഹിതം നിക്ഷേപിക്കുകയും ചെയ്തു. പ്രസിഡണ്ട്, ട്രഷറര്‍ എന്നിവര്‍ നിയമപ്രകാരമാണ് പണം പിന്‍വലിച്ചത്. ജില്ലാ പ്രസിഡണ്ടിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ജോസ് തയ്യില്‍ നടത്തുന്ന ആക്രമണങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് വ്യാജ പരാതി നല്‍കിയത്. മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഇതുവരെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും മിനുട്‌സ് എഴുതിയതും. അതുകൊണ്ടു മിനുട്‌സില്‍ എന്തെങ്കിലും തിരുത്തുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ്ണ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിയാണ്. വിവിധ പദ്ധതികള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നും സംഘടനയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടവര്‍ നടത്തുന്ന ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.Recent News
  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്