updated on:2018-12-07 07:46 PM
വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

www.utharadesam.com 2018-12-07 07:46 PM,
കാസര്‍കോട്: വിമാനത്താവളങ്ങളെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പി. കരുണാകരന്‍ എം.പി. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഗവ.അംഗീകരിച്ച സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടേയും വിമാന സര്‍വീസുകള്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. അതോടൊപ്പം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടുകളും സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനവും എടുത്തുകഴിഞ്ഞു. മംഗളൂരു, തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി തുടങ്ങിയ വിമാനത്താവളങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവശ്യമായ ഭൂമി നല്‍കി പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി ലാഭകരമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടുകളിലാണ് വന്‍കിട കോര്‍പറേറ്റുകള്‍കണ്ണുവെച്ചിരിക്കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതൊന്നും തന്നെ ആവശ്യമില്ല. സംസ്ഥാന ഗവണ്‍മെന്റുകളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഇത്തരം തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവും പ്രധാന പൊതുമേഖലാസ്ഥാപനങ്ങള്‍ അതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരം മര്‍മ്മപ്രധാനമായ സ്ഥാപനങ്ങള്‍ ഒരുതത്വ ദീക്ഷയുമില്ലാതെ കേന്ദ്ര ഗവ. സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്മാറുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാനും ഇതുവഴി യാത്രക്കാര്‍ക്കുമേല്‍ കൂടുതല്‍ ബാധ്യത അടിച്ചേല്‍പ്പിക്കാനും സാധിക്കും. സ്വകാര്യവിമാനങ്ങളെ പോലെ സ്വകാര്യ വിമാനത്താവളങ്ങള്‍ കൂടിവന്നു കഴിഞ്ഞാല്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്ഥിതിവരും.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇതിനോടകം തന്നെ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും പി.കരുണാകരന്‍ എം.പി. പറഞ്ഞു.Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്