updated on:2018-12-07 08:22 PM
ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

www.utharadesam.com 2018-12-07 08:22 PM,
പാലക്കുന്ന്: ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ അക്കര ഫൗണ്ടേഷന്റെ സഹകരണത്തോട് കൂടി ലോക ഭിന്ന ശേഷി ദിനത്തില്‍ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സദസ്സ് ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. ശാരീരിക വൈകല്യങ്ങളാല്‍ വീടിന്റെ അകത്തളങ്ങളില്‍ ജീവിതത്തോട് മല്ലിടുന്ന ഭിന്ന ശേഷി ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി എ.കെ.ഡബ്ല്യു.ആര്‍.എഫും അക്കര ഫൗണ്ടേഷനും ചേര്‍ന്നു വീല്‍ചെയര്‍ റാലിയും സംഘടിപ്പിച്ചു.
തൃക്കണ്ണാട് ബീച്ച് പരിസരത്തു നിന്ന് ആരംഭിച്ച റാലി ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. വിശ്വംഭരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വിവിധ ഭിന്നശേഷി കലാകാരന്മാരുടെ കലാപരിപാടിയും മാജിക് ഷോയും നടന്നു. എ.കെ.ഡബ്ല്യ.ആര്‍.എഫ് മുന്‍ പ്രസിഡണ്ട് സന്തോഷ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
നടന്‍ മമ്മൂട്ടി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. കോമഡി കലോത്സവത്തിലെ ഭിന്നശേഷി കലാകാരന്‍ അബ്ദുല്‍ കരീമിന് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉപഹാര സമര്‍പ്പണം നടത്തി.
ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാര്‍, ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ സി.ഇ.ഒ സലീം പൊന്നമ്പത്ത്, അക്കര ഫൗണ്ടേഷന്‍ പ്രോജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍, റിയാസ് അമലടുക്കം, ഗഫൂര്‍ ദേളി, പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിജി, ശശി, സുനില്‍കുമാര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌നേഹസമ്മാനം ഒരുമ സാംസ്‌കാരിക സമിതിയും ബേക്കല്‍ ജനമൈത്രി പൊലീസും ചേര്‍ന്ന് വിതരണം ചെയ്തു.Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും