updated on:2018-12-20 06:45 PM
യുവപ്രതിഭാ പുരസ്‌കാരം നടി ശ്രീവിദ്യനായര്‍ക്ക് ജെ.സി.ഐ കാസര്‍കോടിന്റെ സ്ഥാനാരോഹണം നാളെ

www.utharadesam.com 2018-12-20 06:45 PM,
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് 6.30ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘടനയുടെ 44-ാമത് പ്രസിഡണ്ടായി ഉമറുല്‍ഫാറൂഖും മറ്റു സഹഭാരവാഹികളും സ്ഥാനമേല്‍ക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് മന്‍സൂറലി കാപ്പുങ്ങള്‍, തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍ എം.ഡി ഡോ. ജോസഫ് ബെനവന്‍, ജെ.സി.ഐ മേഖലാ പ്രസിഡണ്ട് ജയ്‌സണ്‍ തോമസ്, മേഖലാ വൈസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത് സംബന്ധിക്കും. ജെ.സി.ഐ കാസര്‍കോടിന്റെ യുവപ്രതിഭാ പുരസ്‌കാരം മലയാളത്തില്‍ ശ്രദ്ധപിടിച്ചുമുന്നേറുന്ന യുവനടിയും കാസര്‍കോട് പെരുമ്പള സ്വദേശിനിയുമായ ശ്രീവിദ്യാ നായര്‍ക്ക് സമ്മാനിക്കും. അതിജീവനം പദ്ധതിയുടെ ഭാഗമായി നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിക്കും.



Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്