updated on:2018-12-20 07:08 PM
വനിതാ മതില്‍ തീര്‍ക്കുന്നവര്‍ കേരളത്തിന്റെ പൂര്‍വ്വകാല ചരിത്രം ഓര്‍ക്കണം-ശരത്ചന്ദ്ര പ്രസാദ്

www.utharadesam.com 2018-12-20 07:08 PM,
കാസര്‍കോട്: നവോത്ഥാന സ്മരണയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ച് വനിത മതില്‍ തീര്‍ക്കാന്‍ പോകുന്നവര്‍ കേരളത്തിന്റെ ഭൂതകാല ചരിത്രം ഓര്‍മ്മിക്കേണ്ടതാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടു. വനിത മതിലിന്റെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടതുഭരണം ശാശ്വതമല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണവും സാമുദായിക ധ്രുവീകരണവും നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.എല്‍. പൗലോസ്, ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.എ. അഷ്‌റഫ് അലി, ടി.കെ. ഫൈസല്‍, കെ.കെ. രാജേന്ദ്രന്‍, പി.ജി. ദേവ്, വിനോദ് കുമാര്‍ പള്ളയില്‍വീട് സംസാരിച്ചു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും