updated on:2018-12-22 06:36 PM
യുവാക്കള്‍ മാറ്റങ്ങളുടെ പതാകാവാഹകരാകണം -എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.

www.utharadesam.com 2018-12-22 06:36 PM,
കാസര്‍കോട്: സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിലും നാടിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും യുവാക്കള്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തീവണ്ടി സ്റ്റോപ്പിന് വേണ്ടി എം.എല്‍.എക്ക് പോലും ചങ്ങല വലിക്കേണ്ടിവന്ന ദുരവസ്ഥ ഇവിടെയുണ്ടായെങ്കിലും കാസര്‍കോടിനോടുള്ള അവഗണന ബധിര കര്‍ണങ്ങളില്‍ എത്തിക്കാന്‍ അതിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്ത ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരെ വളര്‍ത്താന്‍ ജെ.സി.ഐ നടത്തിവരുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡണ്ടും തളിപ്പറമ്പ് ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ എം.ഡിയുമായ ഡോ. ജോസഫ് ബെനവന്‍ പറഞ്ഞു. ജെ.സി.ഐ മേഖലാ പ്രസിഡണ്ട് ജയ്‌സണ്‍ തോമസ്, വൈസ് പ്രസിഡണ്ട് പ്രമോദ് പുത്തലത്ത്, നടി മഹിമാ നമ്പ്യാര്‍, മേഖലാ ഡയറക്ടര്‍ കെ.വി അഭിലാഷ്, വനിതാ വിഭാഗം മേഖലാ ഡയറക്ടര്‍ നഫീസത്ത് ഷിഫാനി, മുന്‍ മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി. അബ്ദുല്‍ മജീദ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നാഗേഷ്, എന്‍.എ ആസിഫ്, സി.കെ അജിത് കുമാര്‍, യതീഷ് ബള്ളാള്‍, സുബ്രഹ്മണ്യ പൈ, ജി. റഷാന്ത്, ബിനീഷ് മാത്യു, റംസാദ് അബ്ദുല്ല, ഡറാഫി ഐഡിയല്‍, മൊയ്തു, സഫ്‌വാന്‍ ചെടേക്കാല്‍, സജീഷ്, ഫൗസിയ ഇര്‍ഷാദ്, സൈന തമന്ന സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ മുജീബ് അഹ്മദ് സ്വാഗതവും സെക്ര. എ.എ ഇല്ല്യാസ് നന്ദിയും പറഞ്ഞു.Recent News
  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'