updated on:2018-12-23 05:42 PM
വി.വി പ്രഭാകരന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

www.utharadesam.com 2018-12-23 05:42 PM,
കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരന്റെ 'ഓര്‍മ്മകള്‍ ചിലമ്പിടുമ്പോള്‍' (അനുഭവം/ ഓര്‍മ്മ), 'അപ്പൂപ്പന്‍ കരയുന്നു' (കഥാസമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം തലവന്‍ ഡോ. എ.എം ശ്രീധരന്‍ നിര്‍വഹിച്ചു.
കവി കെ.വി മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു.
കഥാകൃത്ത് സുറാബ്, പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി എന്നിവര്‍ ഏറ്റുവാങ്ങി. ഹരീഷ് പന്തക്കല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. ജി.ബി വത്സന്‍, പി.എസ് ഹമീദ്, ദിവാകരന്‍ വിഷ്ണുമംഗലം, നാലപാടം പത്മനാഭന്‍, രാധാകൃഷ്ണ ഉളിത്തടുക്ക, അഷറഫലി ചേരങ്കൈ, വി.ആര്‍ സദാനന്ദന്‍, സി.എല്‍ ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, രവീന്ദ്രന്‍ പാടി, സന്തോഷ് ഒഴിഞ്ഞവളപ്പ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള സംസാരിച്ചു. വി.വി പ്രഭാകരന്‍ മറുപടി പറഞ്ഞു.
വിനോദ്കുമാര്‍ പെരുമ്പള സ്വാഗതവും അത്തീഖ് ബേവിഞ്ച നന്ദിയും പറഞ്ഞു.Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്