updated on:2018-12-23 05:48 PM
ഗദ്ദിക പറയുന്നത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ രാഷ്ട്രീയം -മന്ത്രി എ.കെ. ബാലന്‍

www.utharadesam.com 2018-12-23 05:48 PM,
പിലിക്കോട്: ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരാ സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഗോത്രവിഭാഗങ്ങളുടെ ഉയര്‍ത്തിയെഴുന്നേല്‍പ്പിന്റെ രാഷ്ട്രീയമാണ് ഗദ്ദിക നാടന്‍ കലാമേള മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ടാഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഗദ്ദിക കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയും കാണാത്ത സാമൂഹിക ദുരാചാരമായ ജാതി വ്യവസ്ഥയുടെ ഫലമായാണ് ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടത്തെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക വ്യവഹാരങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നും ഈ ദുരവസ്ഥയില്‍ നിന്നുള്ള വിമോചന പ്രഖ്യാപനമാണ് മേള കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മേളയിലൂടെ ഏകദേശം 50 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വിഭാഗത്തിന് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ-നൈപുണി വികസനത്തിന് പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിവിധ കലാമേളകളും നടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ആന്റ് കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി, മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ. സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം അലി അസ്ഗര്‍ പാഷ നന്ദിയും പറഞ്ഞു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും