updated on:2018-12-23 06:11 PM
എന്‍.എസ്.എസ്. സേവന വാരാചരണത്തിന് തുടക്കം

www.utharadesam.com 2018-12-23 06:11 PM,
കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസിന്റെ പുനര്‍ജനി വാരാചരണത്തിന് തുടക്കമായി. 22 മുതല്‍ 28 വരെ ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കുള്ള കട്ടിലുകള്‍, തുരുമ്പിച്ച ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കി. ആസ്പത്രിയിലെ വൈദ്യുതി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കി നല്‍കി.
പ്രോഗ്രാം ഓഫീസര്‍ വി. മഞ്ജു, പി.കെ. കൃഷ്ണ പ്രസാദ്, കെ.എം. ഷിബിന്‍, വളണ്ടിയര്‍മാരായ എം. ശ്രീരാഗ്, എം. ലക്ഷ്മി, എം. അഞ്ജലി, കെ.ടി. നിധിന്‍ നേതൃത്വം നല്‍കി. ഇന്നലെയാണ് ക്യാമ്പ് ആരംഭിച്ചത്.
ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ വിവിധ സേവന പ്രവൃത്തികള്‍ നടത്തും.Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'