updated on:2018-12-24 06:49 PM
കുട്ടികളുടെ ചലച്ചിത്രോത്സവവും സിനിമാസ്വാദന ക്യാമ്പും നവ്യാനുഭവമായി

www.utharadesam.com 2018-12-24 06:49 PM,
തളങ്കര: ഒരു പഠന മാധ്യമമെന്ന നിലയില്‍ സിനിമയ്ക്ക് കുട്ടികളെയും രക്ഷിതാക്കളെയും സിനിമാസ്വാദനത്തിന്റെ ബഹുമുഖ തലങ്ങളിലേക്കുയര്‍ത്തി മനോഹരമായ ദൃശ്യവിരുന്ന് നല്‍കി തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോത്സവവും സിനിമാസ്വാദന ക്യാമ്പും എല്ലാവര്‍ക്കും പുതിയ അനുഭവമായി മാറി.
ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ മാധ്യമമായ സിനിമ ഉപയോഗിച്ച് കുട്ടികളില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു നിര്‍വ്വഹിച്ചു.
ഒരു പഠന മാധ്യമമെന്ന നിലയില്‍ നൂതന വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയ്ക്കും സുപ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലയിലെ പൊതു വിദ്യാലയങ്ങളുടെ മുന്‍ നിരയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ജി.എല്‍.പി.എസ് തളങ്കര പടിഞ്ഞാറിനെ കുറിച്ചുള്ള ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.
കാസര്‍കോട് എ.ഇ.ഒ ബര്‍ണാഡ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കൗണ്‍സിലര്‍ മുജീബ് തളങ്കര, പി.വി മുഹമ്മദ്, പി.ടി.എ പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കൗസറ മൊയ്തു പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പി. പുഷ്പാവതി സ്വാഗതവും ഫൈസല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. ആദ്യ ചിത്രമായി നിരവധി സമ്മാനങ്ങള്‍ വാങ്ങിയ കൃഷ്ണദാസ് പാലേരിയുടെ കുട്ടികളുടെ ചിത്രമായ കനല്‍പ്പൂവ് പ്രദര്‍ശിപ്പിച്ചു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടാം ഘട്ടം ഡോക്യുമെന്ററി നിര്‍മ്മാണം ഈ വിദ്യാലത്തിലെയും അയല്‍പക്ക വിദ്യാലയങ്ങളിലെ കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി ജനുവരി രണ്ടാം വാരത്തില്‍ ആരംഭിക്കും.Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു