updated on:2018-12-24 07:30 PM
തടയണയില്‍ കോഴിമാലിന്യം തള്ളിയ നിലയില്‍; നാട്ടുകാരുടെ കുടിവെള്ളം മുട്ടി

www.utharadesam.com 2018-12-24 07:30 PM,
ബദിയടുക്ക: പള്ളത്തടുക്ക പുഴക്ക് കുറുകെ തലമ്പാടിയില്‍ കുടിവെള്ള ആവശ്യാര്‍ത്ഥം നിര്‍മ്മിച്ച തടയണയില്‍ കോഴിഅറവ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍. ഇതോടെ നാട്ടുകാരുടെ കുടിവെള്ളം മുട്ടി. 2003ല്‍ എല്‍.ഐ.സി.യുടെ സഹായത്തോടെ നാല് കോടിയോളം രൂപ ചെലവഴിച്ചാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചത്. ഈ പദ്ധതിയിലൂടെ ബദിയടുക്ക, നീര്‍ച്ചാല്‍ വില്ലേജുകളിലെ വിവിധ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നു. പ്രദേശത്തെ ജനങ്ങള്‍ കാര്‍ഷിക ആവശ്യത്തിനും ഈ തടയണയിലെ വെള്ളം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തടയണയില്‍ കോഴി മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടത്. ഇതോടെ പ്രദേശവാസികള്‍ രോഗഭീതിയിലായിരിക്കുകയാണ്. തടയണക്ക് സമീപത്തായി അയ്യപ്പഭജന മന്ദിരവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന അയ്യപ്പഭക്തര്‍ കുളിച്ചിരുന്നതും ഈ തടയണയിലെ വെള്ളം ഉപയോഗിച്ചായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് നാട്ടുകാര്‍ ഉപയോഗിക്കുന്ന ജലസ്രോതസ്സ് മലിനമാക്കിയതില്‍ ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിലും ആരോഗ്യവകുപ്പിനും പരാതി നല്‍കി.



Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്