updated on:2018-12-26 07:27 PM
ഹദീസ് നിഷേധ പ്രവണതകളെ ഗൗരവമായി കാണണം-വിസ്ഡം ഹദീസ് സെമിനാര്‍

www.utharadesam.com 2018-12-26 07:27 PM,
കാസര്‍കോട്: തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് പ്രവാചകന്റെ തിരുസുന്നത്തുകള്‍ എതിരാകുമെന്ന് ഭയക്കുന്ന പലരും ഹദീസ് നിഷേധ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സമൂഹം ഇത് ഗൗരവത്തോടെ കാണണമെന്നും കാസര്‍കോട്ട് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ലാ ഹദീസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ പ്രവാചക അധ്യാപനങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും ഹദീസ് സെമിനാര്‍ അഭിപ്രായപ്പെട്ടു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഷരീഫ് തളങ്കര ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് നൂറുല്‍ ഇംതിയാസ് നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍ സ്വലാഹി, ഫദ്‌ലുല്‍ ഹഖ് ഉമരി, അബ്ദുല്‍ മാലിക് സലഫി എന്നിവര്‍ പ്രഭാഷണം നടത്തി. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പരീക്ഷകളിലെ വിജയികള്‍ക്ക് എസ്.എം. വിദ്യാനഗര്‍, അബ്ദുല്‍ മാലിക് സലഫി എന്നിവര്‍ സമ്മാന വിതരണം നടത്തി. റഷീദ് അണങ്കൂര്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നെച്ചിപ്പടുപ്പ് നന്ദിയും പറഞ്ഞു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും