updated on:2018-12-27 05:53 PM
ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതി തെളിയിച്ചു

www.utharadesam.com 2018-12-27 05:53 PM,
കാസര്‍കോട്: കേരളത്തിലെ ഭരണം അന്ധകാര ജഡിലമായിരിക്കുകയാണെന്ന് ചിന്മയ മിഷന്‍ കേരള റീജ്യണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. കറന്തക്കാട് നടന്ന അയ്യപ്പജ്യോതിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദിനേശ് മഠപ്പുര, അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, കെ.ടി.കാമത്ത്, സവിതടീച്ചര്‍, ഉമ കടപ്പുറം, ശ്രീലത, ശങ്കര, ദുഗ്ഗപ്പ, രവികറന്തക്കാട് തുടങ്ങിയവര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യപ്പജ്യോതി തെളിയിച്ചു.
ഹൊസങ്കടി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. കൊണ്ടേവൂര്‍ സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് അയ്യപ്പ ജ്യോതി തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഹൊസങ്കടി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതി തെളിയിച്ചു. ഉപ്പള, കുമ്പള, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് വരെയാണ് ജില്ലയില്‍ അയ്യപ്പ ജ്യോതി തെളിഞ്ഞത്. സ്വാമി പുണ്ഡരീകാക്ഷ, ഗോപാല്‍ ചെട്ടിയാര്‍, എം.സഞ്ജീവ ഷെട്ടി, എന്‍.പി.രാധാകൃഷ്ണന്‍, പ്രമീള സി. നായ്ക്, സുരേഷ് കുമാര്‍ പറക്കിള, പി.സുരേഷ്‌കുമാര്‍ ഷെട്ടി, ബി.എം. ആദര്‍ശ്, ഉദഗുരുസ്വാമി, ആനന്ദ ഗുരുസ്വാമി തുടങ്ങിയവര്‍ അണിചേര്‍ന്നു.
കാസര്‍കോട്ട് ശബരിമല കര്‍മ്മസമിതി വനിതാ വിഭാഗം അധ്യക്ഷ നിഷാ സോമന്‍, കാഞ്ഞങ്ങാട്ട് സിനിമാ നടന്‍ കൊല്ലം തുളസി, പുതിയകോട്ടയില്‍ ഭാരതീയ വിദ്യാനികേതന്‍ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എ.സി.ഗോപിനാഥ്, നീലേശ്വരം പള്ളിക്കരയില്‍ അയ്യപ്പജ്യോതി സംഘാടക സമിതി ചെയര്‍മാന്‍ എ.കെ. ദിവാകരന്‍, പൂച്ചക്കാട് യാദവസഭ സംസ്ഥാന സെക്രട്ടറി രമേഷ്, നീലേശ്വരത്ത് മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡന്റ് ഭാസ്‌കരന്‍ പരപ്പ, നീലേശ്വരം പള്ളിക്കരയില്‍ പന്തളം രാജവംശം കുടംബ പ്രതിനിധി സുഭാഷ് വര്‍മ്മ, ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തൃക്കണ്ണാട്ട് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ശിവരാമന്‍തച്ചങ്ങാട്, സതീശന്‍ തൃക്കണ്ണാട്, കൃഷ്ണഗുരുസ്വാമി, കോട്ടിക്കുളം കുറംബഭഗവതിക്ഷേത്ര പ്രസിഡന്റ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു