updated on:2018-12-27 06:45 PM
തളങ്കര റെയ്ഞ്ച് കലാമേളയില്‍ പള്ളിക്കാല്‍ മുഹ്‌യദ്ദീന്‍ മദ്രസ ജേതാക്കള്‍

www.utharadesam.com 2018-12-27 06:45 PM,
തളങ്കര: തളങ്കര റെയ്ഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റേയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും ആഭിമുഖ്യത്തില്‍ നുസ്രത്ത് നഗര്‍ നൂറുല്‍ ഇസ്ലാം മദ്രസയിലും വെല്‍ഫിറ്റ് മാനര്‍ കോമ്പൗണ്ടിലുമായി രണ്ടു ദിവസങ്ങളിലായി നടന്ന ഇസ്‌ലാമിക കലാമേളയില്‍ 247 പോയിന്റ് നേടി പള്ളിക്കാല്‍ കണ്ടത്തില്‍ മുഹ്‌യദ്ദീന്‍ സെക്കണ്ടറി മദ്രസ ചാമ്പ്യന്മാരായി. 234 പോയിന്റ് നേടി രിഫാഇയ്യ ഹയര്‍സെക്കണ്ടറി മദ്രസ ഹാഷിം സ്ട്രീറ്റ് രണ്ടാം സ്ഥാനവും 203 പോയിന്റ് നേടി റൗളത്തുല്‍ ഉലൂം ഹയര്‍സെക്കണ്ടറി മദ്രസ ഖാസിലൈന്‍ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ ദീനിയ്യ മദ്രസ സീനത്ത് നഗര്‍ ചാമ്പ്യന്മാരായി. പള്ളിക്കാല്‍ മുഹ്‌യദ്ദീന്‍ മദ്രസ രണ്ടാംസ്ഥാനവും രിഫാഇയ്യ മദ്രസ ഹാഷിം സ്ട്രീറ്റ് മൂന്നാം സ്ഥാനവും നേടി. കിഡ്ഡീസ് വിഭാഗത്തില്‍ ശമ്മാസ് (ദീനിയ്യ മദ്രസ സീനത്ത് നഗര്‍), സബ്ജൂനിയര്‍ വിഭാഗത്തില്‍ ഫഹീം ബി. എം (മുഹ്‌യദ്ദീന്‍ മദ്രസ പള്ളിക്കാല്‍), ജൂനിയര്‍ വിഭാഗത്തില്‍ അഹമ്മദ് സാബിന്‍ (സിറാജുല്‍ഹുദ മദ്രസ പടിഞ്ഞാര്‍), സീനിയര്‍ വിഭാഗത്തില്‍ യഹ്‌യ (മുഹ്‌യദ്ദീന്‍ മദ്രസ പള്ളിക്കാല്‍), സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഹിജാസ് (ബിര്‍റുല്‍ ഇസ്ലാം മദ്രസ ജദീദ് റോഡ്), മുഅല്ലിം വിഭാഗത്തില്‍ അഷ്‌റഫ് മൗലവി മര്‍ദ്ദള (മുഹ്‌യദ്ദീന്‍ മദ്രസ പള്ളിക്കാല്‍) കലാ പ്രതിഭകളായി. പള്ളിക്കാല്‍ കണ്ടത്തില്‍ മുഹ്‌യുദ്ദീന്‍ മദ്രസാ ടീമിനെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനും മുഅല്ലിം പ്രതിഭയാകുകയും ചെയ്ത അഷ്‌റഫ് മര്‍ദ്ദളയെ മഹല്‍ കമ്മിറ്റി അഭിനന്ദിച്ചു.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു