updated on:2018-12-28 01:41 PM
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ അംഗീകൃത അസോസിയേഷനുകളെ ഒഴിവാക്കിയതായി ആക്ഷേപം

www.utharadesam.com 2018-12-28 01:41 PM,
കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ അംഗീകൃത അസോസിയേഷനുകളെ ഒഴിവാക്കിയതായി ആരോപണം. ഇതിനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍, കബഡി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം. സുധീര്‍കുമാര്‍, കെ. പ്രവീണ്‍രാജ്, വിനോദ്കുമാര്‍ അച്ചാംതുരുത്തി, എ. സദാനന്ദറൈ, അഷറഫ് മധൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട അസോസിയേഷനുകളായ ഫുട്‌ബോള്‍, കബഡി, ഒളിംപിക്‌സ്, ടേബിള്‍ ടെന്നിസ് , ജിംനാസ്റ്റിക്‌സ്, തൈക്കോന്‍ഡോ എന്നീ അസോസിയേഷനുകളുടെ പ്രതിനിധികളായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിനിരത്തിയും ബോക്‌സിങ്, ഫെന്‍സിങ്, വുഷു, ആട്യപാട്യ എന്നീ അസോസിയേഷനുകളുടെയും നോമിനികളെ മാറ്റി സി.പി.എം ഏരിയ–ലോക്കല്‍ കമ്മിറ്റി ഭാരാവാഹികളായ എം.വി. പ്രിയേഷ്, സുഭാഷ് ചാത്തമത്ത്, പ്രഭാകരന്‍, ശോഭ ബാലന്‍, ജയചന്ദ്രന്‍ അച്ചാംതുരുത്തി എന്നിവരാണ് കരടുപട്ടികയിലുള്ളതെന്ന് ഇവര്‍ അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ. സുലൈമാന്റെ കാലാവധി 2021 അവസാനിരിക്കെയാണ് വെട്ടിനിരത്തല്‍. ജില്ലയില്‍ ഇതുവരെ ഇല്ലാത്ത പര്‍വതാരോഹണ അസോസിയേഷനായ മൗണ്ടനിയറിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെയായി ഇല്ലാത്ത ടേബിള്‍ ടെന്നീസിന്റെ പ്രതിനിധിയായി മുന്‍ ജില്ലാ പൊലീസ് മേധാവിക്കാണ് സി.പി.എം പ്രസിഡണ്ട് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണകാലത്ത് ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഇവര്‍ അറിയിച്ചു.Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു