updated on:2018-12-28 05:39 PM
ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ക്രിക്കറ്റില്‍ ആതിഥേയരായ കാസര്‍കോട് ജേതാക്കള്‍

വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു
www.utharadesam.com 2018-12-28 05:39 PM,
കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ കാസര്‍കോട് ജേതാക്കളായി.
ഫൈനലില്‍ മലപ്പുറത്തിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു കാസര്‍കോടിന്റെ ജയം. 12 ഓവറില്‍ 84 റണ്‍സായിരുന്നു മലപ്പുറത്തിന്റെ സമ്പാദ്യം. ഇത് കാസര്‍കോട് കേവലം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
അബു അണങ്കൂര്‍ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികള്‍ക്കുള്ള ജസ്റ്റിസ് എ.എം ഫറൂഖ് സ്മാരക റോളിങ് ട്രോഫി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അടക്കമുള്ളവര്‍ സംബന്ധിച്ചു. കാസര്‍കോടിനായി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ അലി പാദാര്‍, അബു അണങ്കൂര്‍ എന്നിവര്‍ മത്സരങ്ങളുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു. വൈകല്യങ്ങളെ അതിജീവിച്ച് പലരും ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു.



Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്