updated on:2018-12-28 05:55 PM
ഓര്‍മ്മകളുടെ മരച്ചുവട്ടില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികള്‍ ഒത്തുകൂടി

www.utharadesam.com 2018-12-28 05:55 PM,
തളങ്കര: അക്ഷര മധുരവും അച്ചടക്കത്തിന്റെ നല്ല പാഠവും നുകര്‍ന്ന കലാലയ മുറ്റത്തേക്ക് 40 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കൂട്ടത്തോടെ കടന്നു വന്നപ്പോള്‍ മധുരമൂറുന്ന ഓര്‍മ്മകള്‍ നിറഞ്ഞു. തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളിലെ 1977-79 ബാച്ച് വിദ്യാര്‍ത്ഥിളാണ് സ്‌കൂള്‍ മുറ്റത്തെ മരച്ചോട്ടില്‍ വീണ്ടും ഒത്തുകൂടിയത് കുസൃതികൂട്ടം എന്ന പേരിട്ട സംഗമത്തില്‍ 40 വര്‍ഷം മുന്‍പ് പിരിഞ്ഞു പോയ കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ ആടിയും പാടിയും ഓര്‍മകള്‍ പങ്കുവെച്ചും കുസൃതികള്‍ കാട്ടിയും അവര്‍ പഴയ സഹപാഠികളായിമാറി.
ചക്കര മിഠായും നാരങ്ങമിഠായിയും ഐസ്‌കേണ്ടിയും പുല്ല് മിഠായിയും നുണഞ്ഞ്, ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ സിനിമാഗാനങ്ങളുടെ അകമ്പടിയോടെ നടന്ന സംഗമം പുതിയ അനുഭവമായി. ജീവിതവഴിയില്‍ തളര്‍ന്ന് പോയ പഴയ സഹപാഠികളെ സഹായിക്കാന്‍ 'സഹപാഠിക്കൊരു കൈത്താങ്ങ് ' എന്ന പദ്ധതിക്ക് രൂപം നല്‍കി. സ്‌കൂള്‍ വികസനത്തിന് സഹായമെത്തിക്കാനും തീരുമാനിച്ചു. പഴയ ഓര്‍മ പുതുക്കി അച്ചടക്കത്തോടെ ദേശിയ ഗാനം ആലപിച്ചാണ് കുസൃതിക്കൂട്ടം സ്‌കൂള്‍ മുറ്റത്ത് നിന്ന് പിരിഞ്ഞത്.Recent News
  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

  ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

  എച്ച്1 എന്‍1: മഞ്ചേശ്വരത്ത് ആരോഗ്യവകുപ്പ് മരുന്ന് വിതരണം നടത്തി

  പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ബി.ജെ.പി.

  എന്‍ഡോസള്‍ഫാന്‍: വീണ്ടും സമരം ശക്തമാക്കുന്നു; അമ്മമാര്‍ പട്ടിണി സമരത്തിന്