updated on:2018-12-30 05:43 PM
വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി

കാസര്‍കോട്ട് ഇന്നലെ നടന്ന വിളംബര ഘോഷയാത്രക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നേതൃത്വം നല്‍കുന്നു
www.utharadesam.com 2018-12-30 05:43 PM,
കാസര്‍കോട്: നാളെ നടക്കുന്ന ഒപ്പരം'19 പുതുവര്‍ഷാഘോഷത്തിന്റെ വരവറിയിച്ച് ഇന്നലെ കാസര്‍കോട്ട് നടന്ന വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി. പഞ്ചാരിമേളവും മുത്തുകുടയേന്തിയ സ്ത്രീകളും അണിനിരന്ന ഘോഷയാത്രക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നേതൃത്വം നല്‍കി. പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച വിളംബര യാത്ര നഗരം ചുറ്റി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എ.ഡി.എം എന്‍. ദേവീദാസ്, ഡെപ്യൂട്ടി കലക്ടര്‍മാരായ രവികുമാര്‍, രമേന്ദ്രന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ സതീഷന്‍, തഹസില്‍ദാര്‍ നാരായണന്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി. എ ഷാഫി, ട്രഷറര്‍ ടി.വി ഗംഗാധരന്‍, ജി.ബി വത്സന്‍, ഉമേഷ് സാലിയന്‍, എം.കെ രാധാകൃഷ്ണന്‍, എന്‍.എ സുലൈമാന്‍, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍, സുബിന്‍ ജോസ്, മുജീബ് അഹ്മദ്, അര്‍ജുനന്‍ തായലങ്ങാടി, മുഹമ്മദ് ഹാഷിം നുള്ളിപ്പാടി, കെ.പി.എസ് വിദ്യാനഗര്‍, ബാലകൃഷ്ണന്‍, കെ.എസ് ഗോപാലകൃഷ്ണന്‍, എരിയാല്‍ ഷരീഫ്, ഖാലിദ് പൊവ്വല്‍, രവീന്ദ്രന്‍ പാടി, ഉമറുല്‍ ഫാറൂഖ്, സണ്ണി അഗസ്റ്റിന്‍, റഹീം നുള്ളിപ്പാടി, ശങ്കര സ്വാമി കൃപ, മോഹിനി, അഖില്‍ രാജ്, ഗൗതം, പ്രജിത്, ജയശ്രീ സുവര്‍ണ്ണ, ദയ പിലിക്കുഞ്ചെ, സുരേന്ദ്രന്‍ മീപ്പുഗിരി തുടങ്ങി നിരവധി പേര്‍ ഘോഷയാത്രയില്‍ അണിനിരന്നു.Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്