updated on:2019-01-02 06:17 PM
താജുല്‍ ഉലമാ-നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച; സന്ദേശ യാത്രകള്‍ക്ക് തുടക്കമായി

www.utharadesam.com 2019-01-02 06:17 PM,
കാസര്‍കോട്: ജനുവരി 4,5 തിയ്യതികളില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ-നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ പ്രചരണാര്‍ത്ഥം മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തര മേഖലാ സന്ദേശ യാത്രക്ക് മഞ്ചേശ്വരത്ത് സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തോടെ തുടക്കമായി. ജാഥാ നായകനും ജില്ലാ പ്രസിഡണ്ടുമായ റഫീഖ് സഅദി ദേലംപാടിക്ക് പതാക കൈമാറി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ സഅദി പാറപ്പള്ളി, അഷ്‌റഫ് സഅദി ആരിക്കാടി, ഹസന്‍ കുഞ്ഞി മള്ഹര്‍, ഹസന്‍ സഅദി പ്രസംഗിച്ചു.
ദക്ഷിണ മേഖല ജാഥ തൃക്കരിപ്പൂരില്‍ ജില്ലാ സെക്രട്ടറി മുനീര്‍ സഅദിക്ക് പതാക കൈമാറി സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് അധ്യക്ഷത വഹിച്ചു.
ജലീല്‍ സഖാഫി മാവിലാടം, ഇബ്രാഹിം സഅദി മുഗു, ജാബിര്‍ സഖാഫി, ഷാഹുല്‍ ഹമീദ് ഹാജി, സുലൈമാന്‍ സഅദി വാളാട്, അബ്ദുസ്സമദ് സഅദി പ്രസംഗിച്ചു. നൗഫല്‍ സഅദി തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും