updated on:2019-01-02 06:39 PM
കടമ്പാര്‍ മഖാം ഉറൂസിന് തുടക്കമായി

www.utharadesam.com 2019-01-02 06:39 PM,
മഞ്ചേശ്വരം: കടമ്പാര്‍ വലിയുള്ളാഹി ഹാജിയാര്‍ ഉപ്പാപ്പ മഖാം ഉറൂസിന് തുടക്കമായി. അത്താവുള്ള തങ്ങള്‍ ഉദ്യാവര്‍ പതാക ഉയര്‍ത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. മതപ്രഭാഷണം പരിപാടിയില്‍ കടമ്പാര്‍ മുദിരിസ് എം.പി. മുഹമ്മദ് സഹദി അധ്യക്ഷതവഹിച്ചു. സയ്യിദ് അബ്ദുല്‍റഹ്മാന്‍ സഹീര്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഅദി മുഖ്യ പ്രഭാഷണം നടത്തി. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ് പി. ബര്‍വ, സെക്രട്ടറി സി.എ. താജുദ്ദീന്‍, കടമ്പാര്‍ ജമാഅത്ത് പ്രസിഡണ്ട് അബൂബക്കര്‍ ഹൊസമനെ, സെക്രട്ടറി അബൂബക്കര്‍ ഹാജി ഗാന്ധിനഗര്‍, എ.കെ.എം. അഷ്റഫ് അബൂബക്കര്‍ മുസ്ലിയാര്‍, ഷഫീഖ് യമാനി, അബ്ദുല്ല മുസ്ലിയാര്‍ സംബന്ധിച്ചു. സമാപന സമ്മേളനം 12ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മൊഹിയുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും. 13ന് ഉറൂസ് നേര്‍ച്ച നടക്കും.



Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും