updated on:2019-01-04 06:36 PM
17 യുവതീയുവാക്കള്‍ക്ക് വിവാഹ സൗഭാഗ്യമേകി വ്യവസായികളുടെ മക്കളുടെ നിക്കാഹ്

www.utharadesam.com 2019-01-04 06:36 PM,
കാസര്‍കോട്: സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് പ്രസിഡണ്ടുമായ അബ്ദുല്‍കരീം കോളിയാടിന്റെയും ആയിഷയുടേയും മകന്‍ മുഹമ്മദ് ദില്‍ഷാദും ഗള്‍ഫിലെ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെയും എം.ഡിയും ഇന്ത്യാന ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റിന്റെയും ആയിഷമ്മ സഫിയയുടേയും മകള്‍ സല്‍മാബി ഷഹനാസും വിവാഹിതരായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മത്തിന് നേതൃത്വം നല്‍കി. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.
എം.എ ഖാസിം മുസ്ല്യാര്‍ ഖുതുബ നടത്തി.
ഇതേ വേദിയില്‍ വെച്ച്, ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായ അയിഷാള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 17 യുവതീയുവാക്കള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കി കാരുണ്യത്തിന്റെ പുതുവഴി തീര്‍ത്തത് ശ്രദ്ധേയമായി. സമൂഹ വിവാഹത്തിന്റെ നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഏറെയും മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിലെ യുവതീയുവാക്കളാണ് സമൂഹവിവാഹത്തിലൂടെ പുതുജീവത്തിലേക്ക് കടന്നത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കരുണാകരന്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, ബഹ്‌റൈന്‍ രാജാവിന്റെ പേരമകള്‍ ഷേഖ നൂറാ ബിന്‍ത് ഖലീഫ, മുഹറക്ക് ഗവര്‍ണര്‍, മജ്‌ലിസ് ശൂറ മെമ്പര്‍മാര്‍, ഒമാന്‍ ആരോഗ്യ, ആഭ്യന്തര, തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങി സൗദി, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അറബ് പ്രമുഖര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, കര്‍ണാടക എം.എല്‍.സി ബി.എം ഫാറൂഖ്, പത്മശ്രീ സോമന്‍ ബേബി, പ്രമുഖ വ്യവസായികളായ ഡോ. എന്‍.എ മുഹമ്മദ്, പി.എ ഇബ്രാഹിം ഹാജി, വൈ. അബ്ദുല്ലകുഞ്ഞി ഹാജി, യഹ്‌യ തളങ്കര, വിനയഹെഗ്‌ഡെ, കെ. മൊയ്തീന്‍കുട്ടി ഹാജി, ഹനീഫ് അപ്‌സര, കെ.എം മുഹമ്മദ് കെ.എം ട്രേഡിംഗ്‌സ്, എന്‍.എ അബൂബക്കര്‍ ഹാജി, യു.കെ യൂസഫ്, വി.ടി വിനോദ്, ഫാഹിദ മുഹമ്മദ്, സന ഗള്‍ഫാര്‍, മെട്രോ മുഹമ്മദ് ഹാജി, മുന്‍മന്ത്രി സി.ടി അഹമ്മദലി, പ്രമുഖ പ്രഭാഷകരായ കബീര്‍ ബാഖവി, നൗഷാദ് ബാഖവി, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പിലാത്തറ, ജനറല്‍ സെക്രട്ടറി പി.ടി നടേശന്‍, ട്രഷറര്‍ അയമുഹാജി, വര്‍ക്കിംഗ് സെക്രട്ടറി രാജന്‍ കെ. തോപ്പില്‍, വൈസ് പ്രസിഡണ്ട് എസ്. രാധാകൃഷ്ണന്‍, അഡ്വ. ദില്‍ഷാദ്, സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ഡോ. യൂസഫ് കുമ്പള, ഡോ. അമാനുള്ള, ഡോ. സക്കരിയ, ഡോ. ഇഫ്തികാര്‍ അലി, ഡോ. അലി കുമ്പള, ബഷീര്‍ കിന്നിംഗാര്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍റഹ്മാന്‍, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, ഹക്കീം കുന്നില്‍, പി.എ അഷ്‌റഫലി, മൊയ്തീന്‍ കുഞ്ഞി കളനാട്, തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍പെട്ട പ്രമുഖരടക്കം നിരവധി പേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ ഗായകരും അണിനിരന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി