updated on:2019-01-07 06:02 PM
മാനവസൗഹാര്‍ദ്ദ സന്ദേശം നല്‍കി മടവൂര്‍ കോട്ട 30-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു

www.utharadesam.com 2019-01-07 06:02 PM,
സിറ്റിസണ്‍നഗര്‍: വിഭാഗീയ ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കണമെന്നും ആഹ്വാനം ചെയ്ത് മടവൂര്‍ കോട്ടയുടെ 30-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സംബന്ധിച്ചു. മംഗളൂരു-കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ആരംഭ പ്രാര്‍ത്ഥനക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. രണ്ടു ദിവസം നീണ്ട സമ്മേളനത്തിന്റെ ആദ്യ ദിവസം മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി അടക്കമുള്ളവര്‍ സംബന്ധിച്ചു. ഇന്നലെ നടന്ന സമാപന-സാംസ്‌കാരിക സമ്മേളനം നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. മടവൂര്‍ കോട്ടയുടെ സ്ഥാപകന്‍ സയ്യിദ് യഹ്‌യ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എ. ഹമീദ് ഹാജി മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം സഖാഫി വെള്ളിയോട്, ചെര്‍ക്കളം അഹമ്മദ് മുസ്ല്യാര്‍, മുനീര്‍ ബാഖവി മറ്റത്തൂര്‍, ഡോ. ഗോപാലകൃഷ്ണന്‍, ബഷീര്‍ തൃക്കരിപ്പൂര്‍, നജ്മുദ്ദീന്‍ ത്വാഹ തങ്ങള്‍, സുഹൈര്‍ തൃക്കരിപ്പൂര്‍, നൂറുദ്ദീന്‍ ബുഖാരി തങ്ങള്‍, ഷുഹൈബ് തൃക്കരിപ്പൂര്‍, ബദറുദ്ദീന്‍ മുസ്ല്യാര്‍ നെല്ലിക്കട്ട, സയ്യിദ് ഷംസുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് ഹനീഫ് ദാരിമി, മുഹ്‌യുദ്ദീന്‍ മുസ്ല്യാര്‍ ശാദുലി, അബ്ദുല്‍ഖാദര്‍ സഖാഫി, ഷംസുദ്ദീന്‍ ഖാദിരി ബേക്കല്‍, അബ്ദുല്‍ഖാദര്‍ നാലാംമൈല്‍, ലത്തീഫ് നാലാംമൈല്‍, ഷരീഫ്, ഹാരിസ്, ദുല്‍ഫുഖാര്‍, ഹസന്‍ ശാദുലി ഖാദിരി, മുഹമ്മദ് മുനവ്വര്‍ ചേരങ്കൈ, അബ്ദുല്ല സിര്‍സി, ശിഹാബ്, തമീം, മുഹ്‌സിന്‍, താജുദ്ദീന്‍, ഗഫൂര്‍ ബെദിര, അസ്‌കര്‍, മുര്‍ഷിദ്, നൗഫല്‍, ഹനീഫ്, ബക്കര്‍ ഖാജ തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ മൗലവി എര്‍മാളം നന്ദി പറഞ്ഞു. അന്നദാന വിതരണോദ്ഘാടനം അബൂബക്കര്‍ ഹാജി ചേരങ്കൈ നിര്‍വ്വഹിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി