updated on:2019-01-07 06:26 PM
ഓര്‍മ്മത്തണല്‍ ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ ഒത്തുചേരലായി

www.utharadesam.com 2019-01-07 06:26 PM,
കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1981-82 ബാച്ചില്‍പ്പെട്ടവര്‍ 36 വര്‍ഷത്തിന് ശേഷം ഒത്ത് കുടിയപ്പോള്‍ അത് ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ സൗഹൃദ വഴികളില്‍ വീണ്ടും ഒരു ഒത്തുചേരലായി. ഇത്തരം ഒത്തുകൂടല്‍ സൗഹൃദത്തിനുള്ള വഴിതുറക്കലാണെന്ന് മാന്യ വിന്‍ടെച്ചില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. തന്റെ പത്‌നി സഹപാഠിയായതിനാലും ഇത്തരം സൗഹൃദ കൂട്ടായ്മയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടുമാണ് തിരക്കുകളൊക്കെ മാറ്റി പരിപാടിക്ക് എത്തിയതെന്ന് എം.എല്‍.എ പറഞ്ഞു. കോര്‍ കമ്മറ്റി ചെയര്‍മാന്‍ ലുക്ക്മാനുല്‍ ഹക്കീം തളങ്കരയുടെ സൗഹൃദ സന്ദേശം ചടങ്ങില്‍ വായിച്ചു. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ അഷ്‌റഫ് താനൂര്‍ മുഖ്യാതിഥിയായി. ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ സഹപാഠികളെ അനുസ്മരിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. അബ്ദുല്‍ ഹക്കീം ഹനീഫ ഖിറാഅത്ത് നടത്തി. സഹപാഠിയും മാപ്പിളപ്പാട്ട് രചയിതാവുമായ ഷുക്കൂര്‍ ഉടുമ്പുന്തല രചിച്ച് സംഗീതം പകര്‍ന്ന ഓര്‍മ്മത്തണലോരത്ത് എന്ന ഗാനം ജഹീല റിയാസ് പാടി. ഹാഷിം സേട്ട് ആന്റ് പാര്‍ട്ടി അവതരിപ്പിച്ച ഒപ്പന ചടങ്ങിന് കൊഴുപ്പേകി. ശ്രീലക്ഷ്മി പ്രേമന്‍ മലയാള കവിത ചൊല്ലി. സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത് സുഹ്‌റ യഹ്‌യ തളങ്കര നടത്തിയ ലക്കിഡിപ്പില്‍ മുഹ്‌സിന ഷബീര്‍, ഫുലു എന്നിവര്‍ വിജയികളായി.
വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഷാഫി തെരുവത്ത്, ജുമൈല ചിക്കു ജപ്പാന്‍, സുഹറ, സാദിഖ് ഷമ്മ, മുനീര്‍ ഖാസിലേന്‍, ഹാഷിം സേട്ട്, ആയിഷ മശ്‌രിഫ, ഫാത്തിമ സജല, ഹലീമ സലാം, സമീര്‍ കാസനോവ, ഹക്കീം, മുഹമ്മദ് ഷിബിന്‍, സാനിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രത്യേകമായി നടത്തിയ മത്സരത്തില്‍ ആയിഷ നുറുദ്ദീന്‍ സമ്മാനാര്‍ഹയായി. എ.കെ. മുസ്തഫയുടെ 82 ലെജന്‍സും റാഫിയുടെ നേതൃത്വത്തിലുള്ള സെവന്‍സ്റ്റാര്‍ 82 ടീമും തമ്മില്‍ ഏറ്റുമുട്ടിയ ഫുട്‌ബോള്‍ മത്സരം സമനിലയിലായി. അഷ്‌റഫ് പവറ്റ്, കെ.എച്ച്. അഷ്‌റഫ്, സലാം കുന്നില്‍, സലാം കെ. അഹ്മദ് ഹനീഫ പള്ളിക്കാല്‍, കെ.എസ്. ജമാല്‍, അഷ്‌റഫ് ക്യൂന്‍സ്, ടി.കെ. നൂറുദ്ദീന്‍, സാദിഖ് ഷമ്മ, ഹംസ, എം.ആര്‍. റഫീഖ്, കെ.കെ. ഹസൈനാര്‍, ഹനീഫ സ്‌കൗട്ട്, സലാം മാന്യ, മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, കാറു, മൊയ്തു ഖാസിലേന്‍, മൊയ്തു പള്ളിക്കാല്‍, അബ്ദുല്‍റഹീം, മുഹ്‌സിന്‍ കല്ലങ്കൈ, ഖാദര്‍, സമദ്, പി. അഷ്‌റഫ്, മജീദ്, ഹനീഫ മഗ്ട, കെ.എ. അബ്ദുല്‍റഹ്മാന്‍, ഷംസുദ്ദീന്‍ പ്രസംഗിച്ചു. ഗള്‍ഫ് വ്യവസായികളായ മൊയ്‌നുദ്ദീന്‍ കെ.കെ. പുറം, മജീദ് കോളിയാട് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.കെ. സത്താര്‍ സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.



Recent News
  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍