updated on:2019-01-08 06:14 PM
ഉപ്പള റെയില്‍വെ സ്റ്റേഷന്‍ അടച്ചുപൂട്ടുന്നതിനെതിരെ സമരം ശക്തമാകുന്നു

www.utharadesam.com 2019-01-08 06:14 PM,
മഞ്ചേശ്വരം: ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അടച്ച് പൂട്ടുന്നതിനെതിരെ എച്ച്.ആര്‍.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യഗ്രഹം ഒരാഴ്ച പിന്നിട്ടു.
മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. മൂന്നു പഞ്ചായത്തുകളിലായി നൂറില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
നിരവധി പേര്‍ കപ്പലിലും മുംബൈ, പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ സിറ്റികളിലും ജോലി ചെയ്യുന്നു. കാസര്‍കോട്, മംഗലാപുരം നഗരങ്ങള്‍ക്കിടയില്‍ അനുദിനം പുരേഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഉപ്പള. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് കാല്‍നൂറ്റാണ്ടിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുളള മേല്‍പാലം നിര്‍മ്മിക്കുക, റിസര്‍വേഷന്‍ കൗണ്‍ണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.
ഏഴാം ദിവസത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രാഘവ ചേരാല്‍ സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. കെ. ബി. മുഹമ്മദ് കുഞ്ഞി, മെഹമൂദ് കൈക്കമ്പ, സമരസമിതി ചെയര്‍മാന്‍ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, ബഹ്റൈന്‍ മുഹമ്മദ് , പഞ്ചായത്ത് പ്രസിഡണ്ട് ശാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട്ജമീല സിദ്ദിഖ്, യു.കെ. യൂസഫ്, ഗോള്‍ഡന്‍ മൂസക്കുഞ്ഞി, ഫാറൂഖ് ഷിറിയ, അബ്ബാസ് ഓണന്ത, ജമീല അഹമ്മദ്, ഫാത്തിമ അബ്ദുല്ല, കരീം പൂന, സുബൈര്‍ മാളിക, റൈഷാദ് ഉപ്പള, ജബ്ബാര്‍ പള്ളം, രമണന്‍ മാസ്റ്റര്‍, ഹസീം മണിമുണ്ട, ഹമീദ് കോസ്‌മോസ്, അബു തമാം, നാസര്‍ ചെര്‍ക്കളം, മജീദ് പച്ചമ്പളം, സത്യന്‍ സി., വിജയന്‍ ശൃഗാര്‍, അയ്യൂബ് ഹാജി മലങ്, മെഹമൂദ് സീഗന്റടി, നാഫി ബപ്പായത്തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
റെയില്‍വെ സ്റ്റേഷന്‍ പരിസരം നേതാക്കള്‍ സന്ദര്‍ശിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി