updated on:2019-01-08 06:29 PM
ഭീകരതയുടെ മറ്റൊരു രൂപമാണ് മയക്കുമരുന്ന്-പ്രൊഫ. ജി. ഗോപകുമാര്‍

കേന്ദ്ര സര്‍വ്വകലാശാല സാമൂഹിക പ്രവര്‍ത്തന വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2019-01-08 06:29 PM,
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല സാമൂഹിക പ്രവര്‍ത്തന വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭീകരതയുടെ മറ്റൊരുരൂപമാണ് മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ ദുരുപയോഗം ലോകത്തിന്റെ ഒരതിര്‍ത്തിയായ കൊളംബിയ മുതല്‍ നമ്മുടെ സംസ്ഥാനത്തെ കോവളം വരെ വ്യാപിച്ചുകിടക്കുന്ന മഹാമാരിയാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി ഡോ. മോഹന്‍ എ.കെ. അധ്യക്ഷത വഹിച്ചു.
മുംബൈ കൃപാ ഫൗണ്ടേഷന്‍ ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. സ്‌നേഹാല്‍ മേത്ത ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ അബ്‌സ്ട്രക്ട് ബുക്കിന്റെ പ്രകാശനം ഇഗ്നോയൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ. എസ്.വി.എസ്. ചൗധരി നിര്‍വ്വഹിച്ചു. പി. വിജയന്‍ ഐ.പി.എസ് (ഐജി) വീഡിയോകോണ്‍ഫറന്‍സിലൂടെ ലക്ചര്‍ നടത്തുകയും ചെയ്തു.
കേന്ദ്രസര്‍വ്വകലാശാല സാമൂഹികശാസ്ത്ര ഡീന്‍ ഡോ. എം.ആര്‍. ബിജു സംബന്ധിച്ചു. ദേശീയ സമ്മേളന സംഘാടക സാമൂഹിക പ്രവര്‍ത്തന വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ജില്ലിജോണ്‍ സ്വാഗതവും ഗവേഷക വിദ്യാര്‍ത്ഥി മാണി കെ.ജെ. നന്ദിയും പറഞ്ഞു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും