updated on:2019-01-09 07:21 PM
ഓഫീസ് അക്രമിച്ചതില്‍ സി.പി.എം. പ്രതിഷേധിച്ചു

ബദിയടുക്കയില്‍ സി.പി.എം. ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം
www.utharadesam.com 2019-01-09 07:21 PM,
ബദിയടുക്ക: സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജഗന്നാഥ ഷെട്ടി, രവികുമാര്‍ റൈ, കൃഷ്ണന്‍, ചന്ദ്രന്‍ പൊയ്യക്കണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതേസമയം പ്രശ്‌നമുണ്ടാക്കി സമാധാനാന്തരിക്ഷം തകര്‍ക്കാന്‍ സി.പി.എം. ശ്രമം നടത്തുന്നുവെന്നും സി.പി.എം. ഓഫീസ് തകര്‍ത്തുവെന്ന് വരുത്തി ബി.ജെ.പി., സംഘ്പരിവാര്‍ സംഘടനകള്‍കെതിരെ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഓഫീസ് തകര്‍ത്തുവെന്ന് സി.പി.എം. പരാതിപ്പെടുന്ന ദിവസം ഒരുസംഘം പ്രവര്‍ത്തകര്‍ ഏതോ കളിയില്‍ ഏര്‍പ്പെട്ടതായും അതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. അതിന്റെ ബാക്കിപത്രമാണ് ഓഫീസ് തകര്‍ക്കലെന്നും ബി.ജെ.പി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിഷ്പക്ഷപരമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി