updated on:2019-01-11 08:46 PM
ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും

www.utharadesam.com 2019-01-11 08:46 PM,
ചെര്‍ക്കള: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചെങ്കള ഗ്രാമപഞ്ചായത്തുതല സഹവാസ ക്യാമ്പ് 18, 19 തീയതികളില്‍ ചെര്‍ക്കള ജി.എം.യു.പി. സ്‌കൂളില്‍ നടത്തുന്നു. പഞ്ചായത്തിന്റെ പരിധിയിലെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ 4 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
20 വിദ്യാലയങ്ങളില്‍ നിന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ക്യാമ്പ് നടത്തിപ്പിനായി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം ചെയര്‍പേഴ്‌സണായും, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. ക്യഷ്ണന്‍ ജനറല്‍ കണ്‍വീനറായുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ചെങ്കള ഗ്രാമപഞ്ചായത്തംഗം എന്‍ .എ. താഹിര്‍ അധ്യക്ഷത വഹിച്ചു.
നിര്‍മല്‍കുമാര്‍ കാടകം ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. കരുണാകരന്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് നിഷാബി, സി.ആര്‍.സി. കോ ഓര്‍ഡിനേറ്റര്‍ ശ്രീവിദ്യ ടി, പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ലസിത എന്‍.കെ. സംസാരിച്ചു.Recent News
  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വിരമിച്ചു; അനിശ്ചിതത്വം തുടരുന്നു

  ഏക സിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും -പേരോട്

  കെ.എസ്. അബ്ദുല്ല നന്മയുടെ അടയാളം -എന്‍.എ നെല്ലിക്കുന്ന്

  കണ്‍മുന്നില്‍, നക്ഷത്രം പോലെ മോയിന്‍കുട്ടി വൈദ്യര്‍; ഡോക്യുമെന്ററിക്ക് നിറഞ്ഞ കയ്യടി

  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും