updated on:2019-01-12 06:53 PM
പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

www.utharadesam.com 2019-01-12 06:53 PM,
കാസര്‍കോട്: കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കെ.എസ്.സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളില്‍ വിവിധ പരിശോധനാ യൂണിറ്റുകളുണ്ട്. പ്രൈം ലൈഫ് മെഡിക്കല്‍സ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂരും ഒ.പി. ഡി. വിഭാഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും സ്‌കാനിംഗ് റൂം എ.കെ. മൊയ്തീന്‍ കുഞ്ഞിയും പീഡിയാട്രിക് വിഭാഗം എം.സി. ഖമറുദ്ദീനും ഡെന്‍ഡല്‍ ക്ലിനിക്ക് മാലതി സുരേഷും പ്രൈം ലൈഫ് ഡയഗനോസ്റ്റിക്‌സ് എല്‍.എ മഹ്മൂദ് ഹാജിയും ഡേ കെയര്‍ സെന്റര്‍ ടി.ഇ അബ്ദുല്ലയും കോണ്‍ഫറന്‍സ് ഹാള്‍ എ. അബ്ദുര്‍ റഹ് മാനും മൈക്രോ ബയോളജി ആന്‍ഡ് പത്തോളജി ലാബ് രാഘവന്‍ വെളുത്തോളിയും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടക്കും. കാഴ്ച പരിശോധന, കേള്‍വി പരിശോധന, സംസാര വൈകല്യ നിര്‍ണയം, മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ ഭൗതിക സ്രോതസുകളിലൂടെയുള്ള ചില പ്രത്യേക തരം ചികിത്സ തുടങ്ങിയവ ക്യാമ്പില്‍ ഉണ്ടാവും. ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് ഈ മാസം 31 വരെ അമ്പത് ശതമാനം ഇളവ് ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സലീം, മാനേജിംഗ് ഡയറക്ടര്‍മാരായ മഹ്മൂദ് ബന്തിയോട്, മുഹമ്മദ് ഫൈസല്‍, അബൂയാസര്‍ കെ.പി എന്നിവര്‍ അറിയിച്ചു. ഫോണ്‍: 4994 222226, 9544322226.



Recent News
  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'