updated on:2019-02-03 06:04 PM
അധ്യാപകര്‍ കരിദിനമാചരിച്ചു

www.utharadesam.com 2019-02-03 06:04 PM,
കാസര്‍കോട്: ഹയര്‍സെക്കണ്ടറി മേഖല ഇല്ലാതാക്കാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കണ്ടറി മേഖലയിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്.എച്ച്.എസ്.ടി.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും കരിദിനവും ആചരിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹയര്‍സെക്കണ്ടറി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മര്‍ദ്ദമാണെന്നും സി.ബിഎസ്.ഇയില്‍ നിന്ന് ഹയര്‍സെക്കണ്ടറിയിലേക്ക് കുട്ടികള്‍ വരുന്നത് തടയാനും പ്ലസ്ടു സ്‌കൂളുകള്‍ അടച്ചുപൂട്ടാനുമുള്ള നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് സംഘടന ആരോപിച്ചു.
ഫെബ്രുവരി 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്താനും 23ന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് അധ്യാപകര്‍ പങ്കെടുക്കുന്ന റാലിയും മഹാസംഗമവും വിജയിപ്പിക്കാനും എഫ്.എച്ച്.എസ്.ടി.എ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധ പ്രകടനം എഫ്.എച്ച്.എസ്.ടി.എ. ജില്ലാ കണ്‍വീനര്‍ ജിജി തോമസ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കെ.ടി, പി. രതീഷ് കുമാര്‍, മെജോ ജോസഫ്, പ്രവീണ്‍ കുമാര്‍, സദാശിവന്‍, അബ്ദുല്‍റഹ്മാന്‍ പി.ഇ, വാസുദേവന്‍ ഐ., കെ. സിനോജ് ടോം, അബ്ദുല്ലക്കുഞ്ഞി, സോണിയ ജൂലിയറ്റ്, സിനി രഘു, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി