updated on:2019-02-04 06:15 PM
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധം -എ.കെ. ആന്റണി

www.utharadesam.com 2019-02-04 06:15 PM,
കാസര്‍കോട്: കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഉജ്ജ്വല തുടക്കം. നായന്മാര്‍മൂലയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍ണി പാര്‍ട്ടി പതാക ജാഥാ ക്യാപ്റ്റന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു.
വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് എ.കെ. ആന്റണി പറഞ്ഞു. രണ്ടാം കുരുക്ഷേത്രയുദ്ധമാണ് 2019ലെ തിരഞ്ഞെടുപ്പ്. ജനങ്ങളെ മറന്നും ജാതിയമായി ഭിന്നിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കുള്ള ഷോക്ക്ട്രീറ്റ്‌മെന്റാവണം തിരഞ്ഞെടുപ്പുഫലം. ബി.ജെ.പിയെ പരാജയപ്പെടുത്താനും ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തില്‍ മാത്രമുള്ള സി.പി.എമ്മിന് കഴിയില്ല. അതിന് കഴിവുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാല്‍ കോണ്‍ഗ്രസിനെ കേരളത്തിലും രാജ്യത്തും വിജയിപ്പിച്ച് അധികാരത്തില്‍ കൊണ്ടുവരണമെന്ന് ആന്റണി പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി. സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം.എം. ഹസ്സന്‍, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, സി. ആര്‍. ജയപ്രകാശ്, ജോസഫ് വാഴക്കന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, കെ.സി. അബു, ലതികാ സുഭാഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, കെ.സി. ജോസഫ്, കെ. ബാബു, മണ്‍വിള രാധാകൃഷ്ണന്‍, ജോണ്‍സണ്‍ എബ്രഹാം, എ. പി. അനില്‍കുമാര്‍, കെ.പി. അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, കെ.എസ്. ശബരിനാഥന്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍, സി.ടി അഹമ്മദലി, പി.ടി. ജോസ് പങ്കെടുത്തു.Recent News
  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും

  ഭവന നിര്‍മ്മാണത്തിന് 2.11 കോടി; കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം

  എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തും -എസ്.പി.

  പി. ഗംഗാധരന്‍ നായര്‍ പൊതുപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യം -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  ഇസ്സത്ത് നഗര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം

  സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹാക്കത്തോണ്‍

  കലയുടെ വര്‍ണച്ചാര്‍ത്തായ് കാലിഡോസ്‌കോപ്