updated on:2019-02-04 06:37 PM
മോദി ഭരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ അപ്രസക്തമാകുന്നു -പന്ന്യന്‍ രവീന്ദ്രന്‍

www.utharadesam.com 2019-02-04 06:37 PM,
കാഞ്ഞങ്ങാട്: ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപ്രസക്തമാക്കുകയാണ് നരേന്ദ്ര മോദി ഭരണമെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തെ കേന്ദ്ര ഭരണത്തിന്റെ ബാലന്‍സ് ഷീറ്റില്‍ സാധാരണ ജനജീവിതം പിറകോട്ടാണെന്ന് തെളിഞ്ഞു. 12,600 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അധികാരം ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെ ചുട്ടെരിക്കുന്ന മോദി ഭരണത്തെ തുടച്ചു നീക്കണമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ട്രീയം വരുന്ന ഒരു പൊതു ഗവണ്‍മെന്റ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, സംസ്ഥാന കൗണ്‍സിലംഗം ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറിമാരായ സി.പി ബാബു, വി. രാജന്‍, കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ താവം ബാലകൃഷ്ണന്‍, കെ.വി ബാബു, കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ കെ.വി കൃഷ്ണന്‍, ബി.വി രാജന്‍, കെ.എസ് കുര്യാക്കോസ്, എം. അസിനാര്‍, അഡ്വ. വി. സുരേഷ് ബാബു സംസാരിച്ചു.
പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ടി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.



Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍