updated on:2019-02-04 07:06 PM
ടി.എ ഷാഫിക്കും സദാശിവ ആചാര്യക്കും റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

www.utharadesam.com 2019-02-04 07:06 PM,
കാസര്‍കോട്: റോട്ടറി ക്ലബ്ബ് കാസര്‍കോടിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഉത്തരദേശം ന്യൂസ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായ ടി.എ ഷാഫിക്കും കര്‍ണ്ണാടിക് സംഗീതജ്ഞന്‍ സദാശിവ ആചാര്യക്കും സമ്മാനിച്ചു.
കാസര്‍കോട് ബീരന്ത് വയലിലെ ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ഷാള്‍ അണിയിച്ച് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. റോട്ടറി കാസര്‍കോടിന്റെ പ്രസിഡണ്ട് ഗോകുല്‍ചന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. വൊക്കേഷണല്‍ ഡയറക്ടര്‍ ഡോ. ജിതേന്ദ്രറൈ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി.
റീജ്യണല്‍ സെക്രട്ടറി അഡ്വ. ആന്റോ സംസാരിച്ചു. ഡയറക്ടര്‍ എം.കെ രാധാകൃഷ്ണന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഓഡിറ്റര്‍ സന്ദീപ് പ്രതിജ്ഞ ചൊല്ലി അംഗത്വമേറ്റെടുത്തു. റോട്ടറി കാസര്‍കോട് സെക്രട്ടറി അശോകന്‍ കുണിയേരി നന്ദി പറഞ്ഞു.



Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍