updated on:2019-02-05 06:18 PM
ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് കൈമാറി കിട്ടിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

www.utharadesam.com 2019-02-05 06:18 PM,
കാസര്‍കോട്: രണ്ടര വര്‍ഷം വീതംവെക്കുമെന്ന് ധാരണയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി കോണ്‍ഗ്രസിന് കൈമാറി കിട്ടാത്തതില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ അതൃപ്തി കെ.പി.സി.സി. പ്രസിഡണ്ടിനെ അറിയിച്ചു. ജനമഹായാത്രക്കെത്തിയ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കണ്ടാണ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ തന്റെ പ്രതിഷേധവും അതൃപ്തിയും അറിയിച്ചത്. പ്രസിഡണ്ട് പദവി ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസും കയ്യാളാമെന്ന് ധാരണയുണ്ടായിരുന്നുവത്രെ. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഭരണം ഇപ്പോള്‍ മൂന്നര വര്‍ഷം പിന്നിടുന്നു. മുസ്ലിം ലീഗാണ് പ്രസിഡണ്ട് പദവി വഹിക്കുന്നത്. കോണ്‍ഗ്രസിന് ന്യായമായും ലഭിക്കേണ്ട ഒരു പദവി ഡി.സി.സി. പ്രസിഡണ്ടിന്റെ വാശി മൂലം മാത്രമാണ് കിട്ടാതെ പോകുന്നതെന്നും ഇക്കാര്യത്തില്‍ ജനമഹായാത്ര ജില്ല കടന്ന് പോകുന്നതിന് മുമ്പ് തന്നെ ഒരു തീരുമാനം ഉണ്ടാവണമെന്നാണ് ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ശക്തമായ ആവശ്യമെന്നും ഷാനാവാസ് പാദൂര്‍ മുല്ലപ്പള്ളിയെ അറിയിച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ഒരു വര്‍ഷത്തിലധികം കോണ്‍ഗ്രസ് അംഗങ്ങള്‍ കാത്തിരുന്നുവെന്നും ഇനി താനടക്കം എന്തുതീരുമാനമെടുക്കാനും നിര്‍ബന്ധിതരാവുമെന്നും ഷാനവാസ് അറിയിച്ചു.
ജനമഹായാത്ര ഇന്നലെ ജില്ല പിന്നിട്ടു. എന്നാല്‍ കെ.പി.സി.സി. പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. ഷാനവാസോ ജില്ലാ പഞ്ചായത്തിലെ മറ്റു കോണ്‍ഗ്രസ് അംഗങ്ങളോ കടുത്ത തീരുമാനം കൈകൊണ്ടാല്‍ ഭരണം സ്തംഭനത്തിലാവും. കോണ്‍ഗ്രസ് അംഗം ശാന്തമ്മ ഫിലിപ്പാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഭരണം ഉടന്‍ കോണ്‍ഗ്രസിന് ലഭിക്കണമെന്ന് ഐ ഗ്രൂപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡി.സിസി നേതൃത്വവും എ. ഗ്രൂപ്പും ഇക്കാര്യത്തില്‍ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍