updated on:2019-02-05 06:20 PM
ഖാസിയുടെ മരണം: സി.ബി.ഐ. നിസംഗതയെന്ന് സമസ്ത

www.utharadesam.com 2019-02-05 06:20 PM,
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കാണിക്കുന്ന നിസംഗതക്കെതിരെ ആഞ്ഞടിക്കാന്‍ സമസ്തയും പോഷക ഘടകങ്ങളും ഒന്നിച്ചിറങ്ങുന്നു.
ഈമാസം 28 ന് സമസ്ത കേന്ദ്ര മുശാവറയുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന സംഗമത്തില്‍ ജില്ലയില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും വരും നാളുകളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും സമസ്ത ജില്ലാ മുശാവറ നേതൃത്വത്തില്‍ കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ മഹല്ലുകള്‍ തോറും മുതലക്കുളം മൈതാനിയില്‍ നടക്കുന്ന മഹാ സംഗമത്തിന്റെ സന്ദേശങ്ങള്‍ എത്തിക്കും.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സി.ബി.ഐ കേസന്വേഷണമെന്ന പേരില്‍ നാടകം കളിക്കുകയാണ്. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് തവണ കോടതി തള്ളിയിട്ടും കേസില്‍ പുനരന്വേഷണം നടത്താതെ അന്വേഷണ സംഘം കാണിക്കുന്ന നിസംഗതയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമസ്ത നേരിട്ട് മുന്നിട്ടിറങ്ങും.
യോഗം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ, ഖാസിം മുസ്ലിയാര്‍, ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍, എം.എസ്.തങ്ങള്‍ മദനി, ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി, കല്ലട്ര അബ്ബാസ് ഹാജി, മജീദ് ബാഖവി, സിദ്ധീഖ് നദ്വി, അബൂബക്കര്‍ സാലൂദ് നിസാമി, ടി.പി.അലി ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, ഹാരിസ് ദാരിമി ബെദിര, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, മുഹമ്മദ് ഫൈസി കജ യോഗത്തില്‍ സംസാരിച്ചു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ മണ്ഡലം തല ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു.Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍