updated on:2019-02-05 06:30 PM
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സാന്ത്വനം പദ്ധതി താളം തെറ്റുന്നു

www.utharadesam.com 2019-02-05 06:30 PM,
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ തുടര്‍ചികിത്സയ്ക്കായ് ആവിഷ്‌കരിച്ച പദ്ധതി സാന്ത്വനം താളം തെറ്റുന്നു. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് ദുരിത ബാധിതര്‍ക്ക് ഗുണം ലഭിക്കാതെ പോവുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന്റെ ദേശീയ ആയുഷ്മിഷന്‍ (എന്‍.എ.എം) 2016-17 കാലത്താണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഈ പദ്ധതി തുടങ്ങിയത്.
ഇതുവരെയായി അരക്കോടിയോളം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നടത്തിപ്പിലുള്ള അപാകത രോഗികള്‍ക്ക് യഥാസമയം ചികിത്സ നിഷേധിക്കാന്‍ കാരണമാകുന്നു. ചുമതല ഏറ്റെടുത്ത മെഡിക്കല്‍ ഓഫീസറുടെ നിരുത്തരപാദപരമായ നടപടികള്‍ പദ്ധതിയെ നിശ്ചലാവസ്ഥയിലാക്കിയതായി ആക്ഷേപമുണ്ട്. റിഹാബിലിറ്റേഷന്‍ ഓഫീസറായ ചീമേനിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രൂപ സരസ്വതിക്കായിരുന്നു പദ്ധതിയുടെ ചുമതല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള പ്രത്യേക നിയമനം വഴിയാണ് രൂപ സരസ്വതിക്ക് നിയമനം ലഭിച്ചത്. ചുമതല ഏറ്റെടുത്തതല്ലാതെ പ്രതിമാസ റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ചുമതലയിലുള്ള മെഡിക്കല്‍ ഓഫീസറുടെ നിരുത്തരവാദ സമീപനത്തെ തുടര്‍ന്ന് അവരെ മാറ്റി.
പകരമായി ഡോ. ഹജീഷിനെ നിയമിച്ചിട്ടുണ്ട്. 11 പഞ്ചായത്തുകളിലായി 122 കിടപ്പുരോഗികളാണ് ഉള്ളത്. പദ്ധതി നടത്തിപ്പിനുള്ള വാഹനങ്ങളുടെ കുറവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരുവാഹനമാണ് ഇപ്പോള്‍ ഉള്ളത്. ഇത് വാടകയ്‌ക്കെടുത്താണ് ഓടുന്നത്. ഫണ്ട് ഉണ്ടായിട്ടും വാഹനങ്ങള്‍ വാങ്ങാന്‍ കഴിയാത്തതും പദ്ധതിയുടെ താളംതെറ്റലിന് ഇടയാക്കി. വാഹനം അറ്റകുറ്റപണിക്കായി കൊണ്ടുപോയതിനാല്‍ അടുത്ത കാലത്ത് രോഗികളുടെ വീട് സന്ദര്‍ശനം മുടങ്ങി കിടക്കുകയാണ്. അതേ സമയം മൂന്ന് വാഹനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ പ്രയാസമുണ്ടെന്നും ഒരു വാഹനം കൂടി അത്യാവശ്യമായി ലഭിച്ചാല്‍ താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.Recent News
  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

  ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

  പൊതുമേഖല നമ്മുടെ ശക്തിയും ചൈതന്യവും -ഷാജി എന്‍. കരുണ്‍